kerala rain file
Kerala

കുട എടുത്തോ!, ഉത്രാടവും തിരുവോണവും മഴയോട് മഴ; ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിരുവോണ ദിനമായ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തമായ മഴയ്ക്ക് സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിരുവോണ ദിനമായ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തമായ മഴയ്ക്ക് സാധ്യത. പുതുക്കിയ മഴ പ്രവചനം അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. നേരത്തെ എട്ടു ജില്ലകളില്‍ മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്.

ഇന്ന് ആറു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാലാവസ്ഥ വകുപ്പ് തീവ്രമഴ പ്രവചിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില്‍ എല്ലാം ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവോണ ദിവസമായ ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

kerala rain alert today, heavy rain in 6 districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി 'കാന്ദ എക്‌സ്പ്രസ്' കൊച്ചിയിലേക്കും

റൺസിൽ റെക്കോർഡിട്ട് പന്ത്; ഗില്ലിനെ വെട്ടി, ധോനിയും പിന്നിൽ!

കെഎസ്എഫ്ഇ ചിട്ടി, ബാങ്ക് എഫ്ഡി, എസ്‌ഐപി; ലാഭം കൊയ്യാന്‍ കിടിലന്‍ ത്രീ ഇന്‍ വണ്‍ നിക്ഷേപ തന്ത്രം

ഈ ഓണക്കാലം ജ്യോതിഷപരമായി നിങ്ങള്‍ക്കെങ്ങനെ? ചിങ്ങമാസഫലം സമ്പൂര്‍ണം

'നിങ്ങൾക്ക് നാണമില്ലേ, എന്തൊരു അസംബന്ധമാണിത് ?'; രക്ഷാബന്ധൻ പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണത്തിന് വിമർശനം