'നിങ്ങൾക്ക് നാണമില്ലേ, എന്തൊരു അസംബന്ധമാണിത് ?'; രക്ഷാബന്ധൻ പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണത്തിന് വിമർശനം

നായയുടെ കയ്യിലും കൃതി രാഖി കെട്ടി കൊടുക്കുന്നുണ്ട്. ഇതും വിമർശനങ്ങളുയരാൻ കാരണമായി.
Kriti Sanon
Kriti Sanonവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ബോളിവുഡ് നടി കൃതി സനോണിനെതിരെ സൈബർ ആക്രമണം. രക്ഷാബന്ധനോടനുബന്ധിച്ച് കൃതി പങ്കുവച്ച ഒരു പരസ്യമാണ് നടിക്കെതിരെയുള്ള വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണമാണ് ഒരു വിഭാ​ഗം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. പാവാടയും കേപ്പുമായിരുന്നു കൃതി ധരിച്ചിരുന്നത്.

ഇതാണ് വിമർശനങ്ങളുയരാൻ കാരണമായത്. അതേസമയം പരസ്യത്തിനെതിരെയും ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. നായയുടെ കയ്യിലും കൃതി രാഖി കെട്ടി കൊടുക്കുന്നുണ്ട്. ഇതും വിമർശനങ്ങളുയരാൻ കാരണമായി. 'ഇന്ത്യയിലെ ആചാരങ്ങളെ പരിഹസിക്കുകയാണ് ഇതിലൂടെ' എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'നാണമില്ലേ ഇത്തരം വസ്ത്രം ധരിച്ച് രക്ഷാബന്ധനെക്കുറിച്ച് പറയാനെ'ന്നും ചിലർ പറയുന്നു.

'സഹോദരന്റെ മുൻപിലാണോ ഇത്തരം വേഷത്തിൽ ഇരിക്കുന്നത് ?', 'ഇത് രക്ഷാബന്ധൻ അല്ല', 'ഈ പരസ്യം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്തൊരു അസംബന്ധമാണിത് ?', 'അങ്ങേയറ്റം ലജ്ജാകരം', 'രക്ഷാബന്ധന് ഒരു സ്ത്രീയും ഇതുപോലെ വസ്ത്രം ധരിക്കില്ല', 'നിങ്ങൾക്ക് കലാപരമായ സ്വാതന്ത്ര്യം എടുക്കാം, പക്ഷേ പാരമ്പര്യം മാറ്റരുത്'- എന്നൊക്കെയും ചിലർ കുറിച്ചിട്ടുണ്ട്.

എന്നാൽ കൃതിയെ അനുകൂലിച്ചു കൊണ്ടും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. 'സിനിമകളിൽ അവരുടെ ബിക്കിനി രംഗങ്ങൾ കണ്ട് ആസ്വദിക്കുന്ന അതേ ആളുകൾ ഇപ്പോൾ അവരുടെ വസ്ത്രത്തെ വിമർശിക്കുന്നു. ഇങ്ങനെ രണ്ട് വിധത്തിൽ പറയുന്നത് ഒന്ന് നിർത്തൂ'.- എന്നാണ് കൃതിയെ അനുകൂലിക്കുന്നവർ പറയുന്നു. അതേസമയം വിമർശനങ്ങളോട് കൃതി സനോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. കോക്ക്ടെയില്‍ 2 എന്ന ചിത്രത്തിലാണ് കൃതി ഒടുവിൽ അഭിനയിച്ചത്.

Kriti Sanon
'അന്ന് ഫിൽട്ടർ ഇല്ലാത്ത ഒരു ഫോട്ടോ പോലും കയ്യിൽ ഇല്ല'; ഇന്ന് മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മലയാളി യുവതി
Kriti Sanon
നിവിന്റെ അടുത്ത 100 കോടി; കളക്ഷനിൽ കുതിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', ചിത്രം ഇതുവരെ എത്ര നേടി ?
Kriti Sanon
'റിയൽ മെയ്യഴകൻ കോമ്പോ', കിലോ മീറ്ററുകളോളം ബൈക്ക് തള്ളി ​ഗോവിന്ദ് വസന്ത; വിഡിയോയുമായി '96' സംവിധായകൻ
Summary

Actress Kriti Sanon's Raksha Bandhan ad sparks backlash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com