'അന്ന് ഫിൽട്ടർ ഇല്ലാത്ത ഒരു ഫോട്ടോ പോലും കയ്യിൽ ഇല്ല'; ഇന്ന് മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി മലയാളി യുവതി

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയായ കെസിയ നിയമവിദ്യാർഥിനിയും മോഡലും നർത്തകിയുമാണ്.
Kaziah Liz Mejo
Kaziah Liz Mejoഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി യുവതി കെസിയ ലിസ് മെജോ. ജയ്പുരിൽ നടന്ന ഫൈനല്‍ മത്സരത്തിൽ 53 മത്സരാർഥികളെ പിന്തള്ളിയാണ് കെസിയ കിരീടം ചൂടിയത്. ഇതോടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ 19 കാരി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയായ കെസിയ നിയമവിദ്യാർഥിനിയും മോഡലും നർത്തകിയുമാണ്.

നേരത്തെ മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു. 2025 ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണർ അപ്പ് ആയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണർ അപ്പായി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കറാണ് സെക്കന്റ് റണ്ണർ അപ്പ്.

നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും. 2024 ലാണ് സൗന്ദര്യമത്സര രംഗത്തേക്ക് കെസിയ കടന്നുവന്നത്. മെജോ ഏബ്രഹാമിന്റെയും സുജ മെജോയുടെയും മകളാണ് കെസിയ. സ്വന്തം രൂപത്തിലും നിറത്തിലും ഒരുകാലത്ത് താൻ ആത്മവിശ്വാസമില്ലാത്ത വ്യക്തിയായിരുന്നുവെന്നും ഫിൽട്ടർ ഇല്ലാത്ത ഫോട്ടോ പോലും കയ്യിലുണ്ടായിരുന്നില്ലെന്നും കെസിയ ഇതിന് മുൻപ് പറഞ്ഞിട്ടുണ്ട്.

"ഞാൻ എങ്ങനെയാണ്, എന്റെ വ്യക്തിത്വമെങ്ങനെയാണ് തുടങ്ങി മിക്കവാറും എല്ലാ കാര്യത്തിലും എനിക്ക് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു. എന്റെ ആശയവിനിമയ കഴിവുകൾ, വ്യക്തിത്വം, രൂപം എന്നിവയിൽ ഞാൻ മനഃപൂർവ്വം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതം മാറിയത്.

ഭൂമിയിലെ ഏറ്റവും ആത്മവിശ്വാസമുള്ള വ്യക്തി ഞാനാണെന്ന് എന്നെ വിശ്വസിപ്പിച്ച് ഞാൻ വേദികളിലേക്ക് നടന്നു. ആളുകൾ അത് വിശ്വസിച്ചു - ഒടുവിൽ, ഞാനും അത് വിശ്വസിച്ചുവെന്നാണ്" കെസിയ അന്ന് പറഞ്ഞത്.

Kaziah Liz Mejo
നിവിന്റെ അടുത്ത 100 കോടി; കളക്ഷനിൽ കുതിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', ചിത്രം ഇതുവരെ എത്ര നേടി ?
Kaziah Liz Mejo
'റിയൽ മെയ്യഴകൻ കോമ്പോ', കിലോ മീറ്ററുകളോളം ബൈക്ക് തള്ളി ​ഗോവിന്ദ് വസന്ത; വിഡിയോയുമായി '96' സംവിധായകൻ
Kaziah Liz Mejo
''മനസ്സിനക്കരെ' സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു'; ചിരിച്ച് തമാശകള്‍ പറഞ്ഞ് നയന്‍താര
Summary

Miss Universe India 2026 winner is Kaziah Liz Mejo from Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com