

മലയാളികൾക്കിടയിൽ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോവിന്ദ് വസന്ത. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്ക് തള്ളിക്കൊണ്ട് പോകുന്ന ഗോവിന്ദിനെയാണ് വിഡിയോയിൽ കാണാനാവുക.
സംവിധായകൻ പ്രേം കുമാറാണ് ഗോവിന്ദ് നിരത്തിലൂടെ ബൈക്ക് തള്ളുന്നതിന്റെ വിഡിയോ പങ്കുവച്ചത്. ‘നോ പെട്രോൾ’ എന്ന ഹാഷ് ടാഗിനൊപ്പമാണ് പ്രേം കുമാർ വിഡിയോ പങ്കുവച്ചത്. ബൈക്ക് തള്ളി ക്ഷീണിച്ച ഗോവിന്ദ് കാമറയെ അഭിമുഖീകരിക്കുമ്പോൾ ചിരിക്കുന്നതും വിഡിയോയിൽ കാണാം.
അതേസമയം രസകരമായ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. പലതിനും സംവിധായകൻ പ്രേം കുമാർ മറുപടിയും നൽകുന്നുണ്ട്. 'റിയൽ മെയ്യഴകൻ കോമ്പോ', 'കാർ എവിടെ ?' എന്നൊക്കെയാണ് ചിലർ കുറിച്ചിരിക്കുന്നത്. ഇതിനിടെ വണ്ടി നമ്പർ ശ്രദ്ധിച്ചവരും കുറവല്ല. 96 ആണ് വണ്ടിയുടെ നമ്പർ.
‘96’ സിനിമയിലെ ഡയലോഗിന്റെ മാതൃകയിൽ, ‘ബൈക്ക് തള്ളി ഒരുപാട് ദൂരം പോയോ റാം’ എന്നാണ് ഒരാൾ കുറിച്ചത്. ‘പെട്രോൾ ബങ്ക് വരെ’ എന്ന് പ്രേം കുമാർ മറുപടി നൽകുകയും ചെയ്തു. ‘96’, ‘മെയ്യഴകൻ’ എന്നീ ചിത്രങ്ങളിലൂടെ സിനിമ ആസ്വാദകരുടെ മനംകവർന്ന സംവിധായകനാണ് സി പ്രേം കുമാർ. ഈ രണ്ട് സിനിമകളുടെയും സംഗീത സംവിധാനം നിർവഹിച്ചത് ഗോവിന്ദ് വസന്തയാണ്.
ഇരു സിനിമകളിലെയും പാട്ടുകളും പശ്ചാത്തല സംഗീതവും ഇപ്പോഴും ട്രെൻഡിങ്ങിലാണ്. പ്രേം കുമാറിന്റെ അടുത്ത സിനിമയിൽ ഫഹദ് ഫാസിലും ശിവദയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates