'കൊച്ചുണ്ടാപ്രി അല്ലേ അത്! വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴും മമ്മൂക്ക ചോദിച്ചു'; യഷ് മാളവ്യ പറയുന്നു

ഗുജറാത്തി സ്‌കൂളില്‍ 100 വര്‍ഷം തികച്ചതിന്റെ ഒരു ഫങ്ഷനുണ്ടായിരുന്നു.
Kazhcha, Yash Malaviya
Kazhcha, Yash Malaviyaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ബ്ലെസി സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'കാഴ്ച'. 2001ല്‍ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കേരളത്തിലെത്തുന്ന കുട്ടിയെയും അവനെ ഏറ്റടുത്ത് വളര്‍ത്തുന്ന മാധവന്റെയും കുടുംബത്തിന്റെയും കഥയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ പവന്‍ എന്ന ഗുജറാത്തി പയ്യനായി വേഷമിട്ടത് യഷ് മാളവ്യയായിരുന്നു.

ചിത്രത്തിലെ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രത്തെ അതിഗംഭീരമായാണ് താരം അവതരിപ്പിച്ചത്. 'കാഴ്ച'യ്ക്ക് പിന്നാലെ മറ്റ് ചിത്രങ്ങളിലൊന്നും താരം വേഷമിട്ടിരുന്നില്ല. ഇപ്പോഴിതാ സെല്ലുലോയ്ഡ് ഫിലിം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോഴുള്ള അനുഭവത്തെ കുറിച്ച് യഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് വാങ്ങാനെത്തിയപ്പോഴായിരുന്നു മമ്മൂക്കയെ അവസാനമായി കണ്ടതെന്നും വലുതായ ശേഷം ഗുജറാത്തി സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും യഷ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴും കൊച്ചുണ്ടാപ്പ്രി അല്ലേ അത് എന്ന് ചോദിച്ച അദ്ദേഹം തന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞെന്നും യഷ് പറഞ്ഞു.

ഗുജറാത്തി സ്‌കൂളില്‍ 100 വര്‍ഷം തികച്ചതിന്റെ ഒരു ഫങ്ഷനുണ്ടായിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് അദ്ദേഹമാണ് വന്നത്. എന്നെ കണ്ടപ്പോള്‍ തന്നെ മമ്മൂക്ക സാറിന് മനസിലായി. പെട്ടെന്ന് നമ്മുടെ കൊച്ചുണ്ടാപ്പ്രി അല്ലേ അത് എന്ന് ചോദിച്ചു. സിനിമയ്ക്ക് ശേഷം അദ്ദേഹത്തെ അവാര്‍ഡ് ഫങ്ഷന് വെച്ച് കണ്ടിട്ടുണ്ടായിരുന്നു.

മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് എനിക്ക് കിട്ടിയപ്പോഴായിരുന്നു. അത് ചെറുപ്പത്തിലാണ്, അതിന് ശേഷം ഇപ്പോഴാണ് കണ്ടത്. ഷൂട്ടിന്റെ സമയത്ത് എനിക്ക് ഒരു ഫ്രണ്ട്‌ലി വൈബായിരുന്നു അദ്ദേഹവുമായി ഉണ്ടായത്. സെറ്റില്‍ മമ്മൂക്ക എന്റെയൊപ്പം കളിക്കാനെല്ലാം കൂടിയിരുന്നു.

അദ്ദേഹത്തിന്റെ മടിയിലിരുന്ന് പുള്ളിയുടെ ലാപ്‌ടോപിലാണ് ഞാന്‍ കളിച്ച് കൊണ്ടിരുന്നത്. അതുപോലെ തന്നെയാണ് സനുഷയും. ഇന്‍സ്റ്റഗ്രാമില്‍ ഞങ്ങള്‍ ടെക്സ്റ്റ് ചെയ്യാറുണ്ട്. ചിത്രത്തിന്റെ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ സമയത്ത് ഒരു ഫോട്ടോ ഷൂട്ടില്‍ വെച്ച് ഞങ്ങള്‍ രണ്ട് പേരും കണ്ടിരുന്നു. 2019 ലായിരുന്നു അത്.- യഷ് പറഞ്ഞു.

Kazhcha, Yash Malaviya
"ദൃശ്യം 4' തീർച്ചയായും വരും, ഇതെന്റെ മനസിൽ നിന്ന് പറയുന്നതാണ്'; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ
Kazhcha, Yash Malaviya
'ടെലിഫോൺ എക്സ്ചേഞ്ച് ഇയാളുടെ ആണോ ?'; മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് സുചിത്ര
Kazhcha, Yash Malaviya
'ഞാനില്ല ഞാനില്ലിനി നിൻ സ്വപ്നത്തിന് നേരാവാൻ...'; 'ലോ ആന്റ് ഓർഡറി'ലെ ​ഗാനമെത്തി
Summary

Yash Malaviya talks about Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com