kerala rain file
Kerala

സംസ്ഥാനത്ത് മഴ ദുര്‍ബലമാകുന്നു?; ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പുതുക്കിയ അറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് മഴ ദുര്‍ബലമായി. നേരത്തെ ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് സൂചനയായി നല്‍കുന്ന ഓറഞ്ച് അലര്‍ട്ട് ഇല്ല.

ഇന്ന് മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മാത്രമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ സംസ്ഥാനമൊട്ടാകെ നേരിയതും മിതമായതുമായ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടില്ല.

തെക്കുകിഴക്കന്‍ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്. ബുധനാഴ്ച ഇത് ആന്ധ്രാതീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

kerala rain alert today, heavy rain in 7 districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അപകടം സുഹൃത്തിനോട് വിവരിക്കുന്ന നിര്‍ണായക ശബ്ദസന്ദേശം പൊലീസിന്, 'രക്ഷപ്പെടാന്‍' നിര്‍ദേശം; സുഹൈല്‍ ആദ്യം വിളിച്ചത് പിതാവിനെ

യുഎഇയിലെ ബീച്ചുകള്‍ താല്‍ക്കാലികമായി അടച്ചതെന്തിന്? എപ്പോള്‍ വീണ്ടും തുറക്കും

മരുന്ന് വിവാദത്തിൽ ബോണ്ട് പോര്: കോൺഗ്രസിന് 12.25 കോടിയെന്ന് പിണറായി; സിപിഎമ്മിന് ഒന്നരക്കോടിയെന്ന് മുരളീധരൻ

ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേയ്ക്ക്, 26,768 ഗര്‍ഭിണികളെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റും; അതീവ ജാഗ്രതാനിര്‍ദേശം

'ജെഡിഎസിനെ തകര്‍ക്കാന്‍ 600 കോടിയുടെ ഗൂഢാലോചന'; ഡികെ ശിവകുമാറിനെതിരെ ആരോപണവുമായി കുമാരസ്വാമി