kerala rain alert file
Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍ എത്തുമെന്ന പ്രവചനങ്ങള്‍ക്കിടെ, ഈയാഴ്ച ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍ എത്തുമെന്ന പ്രവചനങ്ങള്‍ക്കിടെ, ഈയാഴ്ച ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. കാലവര്‍ഷം കേരളത്തില്‍ തൊടുമെന്ന് കരുതുന്ന ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ചയും വ്യാഴാഴ്ചയും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത 3-4 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതോടൊപ്പം തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും മധ്യ-പടിഞ്ഞാറന്‍, മധ്യ-കിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൂടുതല്‍ ഭാഗങ്ങളിലേക്കും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്കുകിഴക്കന്‍ അറബിക്കടലിലും തെക്കന്‍ കേരള തീരത്തിനും സമീപത്തുമായി സമുദ്രനിരപ്പില്‍ നിന്ന് 3.1 മുതല്‍ 5.8 കി.മീ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇപ്പോള്‍ സമുദ്രനിരപ്പില്‍ നിന്ന് 3.1 മുതല്‍ 7.6 കി.മീ വരെ ഉയരത്തില്‍ വ്യാപിച്ചുകിടക്കുന്നു. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മീ വരെ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ്് അറിയിച്ചു.

kerala rain alert today, heavy rain in 9 districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

മില്‍മ പാലിന്റെ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍, കൂട്ടിയത് ലിറ്ററിന് നാല് രൂപ

Weekly horoscope (May 31- June 06, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്

'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?'; മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

SCROLL FOR NEXT