

കോഴിക്കോട്: ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം എല്ലാ വിഭാഗം ജനങ്ങളോടും രാഷ്ട്രീയത്തിനപ്പുറത്തെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു ടി പി ദാസനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണിശവും കൃത്യതയാര്‍ന്നതുമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അനുസ്മരിച്ചു.
സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം ഏവരുടെയും മനസ് ടിപി ദാസന്‍ കവര്‍ന്നു. ജനപ്രതിനിധി, സഹകാരി, പൊതുപ്രവര്‍ത്തകന്‍, കായിക സംഘാടകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ടി പി ദാസന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോഴിക്കോട് മുൻ മേയറും ജില്ലയിലെ മുതിർന്ന സിപിഎം നേതാവുമായ ടി പി ദാസൻ വെള്ളിയാഴ്ച രാത്രി 11.30-ഓടെയാണ് അന്തരിച്ചത്. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട് ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കെഎസ്‌എഫിലൂടെയാണ് ടിപി ദാസൻ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates