ശക്തമായ മഴയ്ക്ക് സാധ്യത (kerala rain )  പിടിഐ
Kerala

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 12 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്ത് തീരം, സോമാലിയ, ഒമാന്‍ തീരങ്ങള്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ആന്‍ഡ് മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

പശ്ചിമ ബംഗാള്‍, ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, ബംഗ്ലാദേശ് തീരം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട്ചേര്‍ന്ന വടക്കുകിഴക്കന്‍,മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

kerala rain today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രെഡിറ്റ് സ്‌കോറില്ല, ഇയര്‍ഔട്ട് ആകുമെന്ന് ഭയം; കോതമംഗലം എംഎ കോളജ് വിദ്യാര്‍ഥി ജീവനൊടുക്കി

Today's Rashi Phalam August 16|പ്രധാനപ്പെട്ട ഒരാളെ കാണാൻ അവസരം ലഭിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും

ഓണത്തിരക്ക്: ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍

'അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു'; നിയമ വിദ്യാര്‍ഥികളുടെ എൻ‌റോൾ തടഞ്ഞതില്‍ മാപ്പ് പറഞ്ഞ് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍

മലപ്പുറത്തെ കോണ്‍ഗ്രസ് പരിപാടിയില്‍ കെസിയെ പുകഴ്ത്തി എംഎല്‍എമാര്‍; വിഭാഗീയതയുടെ സൂചന?