ഇരുനില കെട്ടിടം ഇടിഞ്ഞുവീഴുന്ന വിഡിയോ ദൃശ്യം 
Kerala

നിന്ന നില്‍പ്പില്‍ ഇരുനില വീട് നിലംപൊത്തി; കടലാക്രമണം രൂക്ഷം, ടൗട്ടെ ഭീഷണിയില്‍ കേരളം (വിഡിയോ)

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: രൂക്ഷമായ കടലാക്രമണത്തില്‍ കാസര്‍ക്കോട് ഇരുനില വീട് നിന്ന നില്‍പ്പില്‍ നിലംപൊത്തി. മൂസോടി കടപ്പുറത്താണ് തീരത്തോടു ചേര്‍ന്ന വീട് തകര്‍ന്നുവീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയില്‍ തകര്‍ന്ന് അടിഞ്ഞത്. 

രൂക്ഷമായ കടലാക്രണമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. അപകടാവസ്ഥയുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു. 

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയും കാറ്റും ഞായറാഴ്ചയും തുടരും. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷന്‍ വിലയിരുത്തിയ ശേഷം മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യത അറിയിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT