പ്രതീകാത്മക ചിത്രം 
Kerala

ശനിയാഴ്ച മുതൽ റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചി‍ടും; പിന്മാറില്ലെന്ന് വ്യാപാരികൾ 

സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ റേഷൻ വ്യാപാരികൾ. ഒക്ടോബർ മാസത്തെ കമ്മിഷൻ പകുതിയായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് കടയടപ്പ് സമരം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് റേഷൻ വ്യാപാരികൾ. ഒക്ടോബർ മാസത്തെ കമ്മിഷൻ പകുതിയായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കുന്നത്. 

കഴിഞ്ഞ മാസത്തെ കമ്മീഷൻ തുകയുടെ 49 ശതമാനം മാത്രമേ ഇപ്പോൾ നൽകാനാവൂ എന്നാണ് സർക്കാർ ഇറക്കിയ ഉത്തരവ്. കുടിശ്ശിക എന്ന് നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എകെആർഡിഡിഎ, കെഎസ്ആർആർഡിഎ, കെആർയുഎഫ്(സിഐടിയു), കെആർയുഎഫ്(എഐടിയുസി) എന്നീ സംഘടനാ നേതാക്കൾ കടയടപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്.

ഒക്ടോബർ നവംബർ മാസങ്ങളിലേക്ക് ഭക്ഷ്യവകുപ്പ് 120 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും വെറും 44 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. റേഷൻവ്യാപാരികളുടെ കമ്മീഷനായി 28 കോടി വേണമെന്നിരിക്കെ 14.5കോടി രൂപ മാത്രമാണ് ഭക്ഷ്യവകുപ്പ് നീക്കിവച്ചത്. ഇതോടെയാണ് കമ്മീഷൻ 49 ശതമാനമായി വെട്ടിച്ചുരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21