എം ജി സര്‍വകലാശാല mgu Image
Kerala

ഇന്ത്യയില്‍ നാലാമത്, ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സർവകലാശാലയും

രാജ്യത്തെ 25 മുന്‍നിര സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് എം ജി സര്‍വകലാശാല മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏഷ്യ വന്‍കരയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന ദ ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ എഷ്യ യൂണിവേഴ്‌സിറ്റി റാങ്കില്‍ മികച്ച നേട്ടവുമായി മഹാത്മാ ഗാന്ധി സര്‍വകലാശാല. ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ നാലാം സ്ഥാനമാണ് എം ജി സര്‍വകലാശാല സ്വന്തമാക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2025ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ രാജ്യത്തെ 25 മുന്‍നിര സര്‍വകലാശാലകളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് എം ജി സര്‍വകലാശാല മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ഏഷ്യയില്‍ 140-ാം സ്ഥാനവും എംജി സര്‍വകലാശാല നേടി. ഏഷ്യന്‍ വന്‍രയിലെ 35 രാജ്യങ്ങളില്‍ നിന്നായി 353 സര്‍വകലാശാലകളെയാണ് ഇത്തവണ റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗവേഷണം, അധ്യയനം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിച്ചിരിക്കുന്നത്. ചൈനയിലെ സിന്‍ഹുവ സര്‍വകലാശാലയാണ് പട്ടികയില്‍ ഒന്നാമത്. ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വിവിധ റാങ്കിങുകളില്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്ന എം ജി സര്‍വകലാശാല 2025 ലെ ആഗോള റാങ്കിങില്‍ 401 മുതല്‍ 400 വരെയുള്ള റാങ്ക് വിഭാഗത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

SCROLL FOR NEXT