sslc exam  ഫയല്‍
Kerala

എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസിയിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയർ സെക്കൻഡറിയിൽ രണ്ടു പരീക്ഷ ഒഴികെയുള്ളവയും രാവിലെയാണ് നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: 2027ലെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 30 വരെ നടക്കും. ഏപ്രിൽ 5ന് മുതൽ മൂല്യനിർണയം തുടങ്ങും. മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടത്തും. 4,25,000 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ (പ്ലസ് വൺ പ്ലസ്ടു, വിഎച്ച്എസ്ഇ) മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയാണ്. മെയ് 15ന് ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

എസ്എസ്എൽസിയിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയർ സെക്കൻഡറിയിൽ രണ്ടു പരീക്ഷ ഒഴികെയുള്ളവയും രാവിലെയാണ് നടക്കുക. സ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 26ന് ആരംഭിക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയില്ലാത്ത ദിനങ്ങളിലായിരിക്കും സ്കൂൾ വാർഷിക പരീക്ഷകൾ.

ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽപി ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. 10 ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും.

Kerala SSLC Plus Tow Exam Dates Announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസിലെ കൈയ്യാങ്കളി; 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യം

അഭിഷേക് ബാനര്‍ജിയുടെ വീടിന് മുന്നില്‍ 'ബുള്‍ഡോസര്‍ രാജ്'; ഗേറ്റും ഷെഡും പൊളിച്ചുമാറ്റി

രവി മോഹൻ - യോഗി ബാബു ചിത്രം 'ആൻ ഓർഡിനറി മാനി'ലെ ‘ലോർഡ ലബക്ക’ ഗാനം പുറത്ത്; പാടിയത് സിദ്ധാർത്ഥ്

'ക്യാപ്റ്റനോ... നമ്മളില്ലേ'! ഉറച്ച് അക്ഷര്‍ പട്ടേല്‍, കുഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്

'മരിച്ചു കിടക്കുന്ന ഒരാളെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും? മരിക്കാന്‍ ഭയം തോന്നുന്നു'; സിനിമയിലെ 'പ്രശസ്തര്‍ക്കെതിരെ' സിദ്ദീഖ്