കെ എം ചന്ദ്രശേഖര്‍  വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
Kerala

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെഎം ചന്ദ്രശേഖര്‍ ഉപാധ്യക്ഷൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷൻ; മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവർ അംഗങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖറാണ് ബോർഡിന്റെ പുതിയ ഉപാധ്യക്ഷൻ. മുഖ്യമന്ത്രി വിഡി സതീശൻ അധ്യക്ഷനായി പുതിയ ഭരണസമിതി രൂപീകരിച്ച് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.വിവിധ വകുപ്പ് മന്ത്രിമാരെ ബോർഡിലെ മറ്റ് അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.പി.കെ. കുഞ്ഞാലിക്കുട്ടി (വ്യവസായ, വിവരസാങ്കേതിക വിദ്യ വകുപ്പ് മന്ത്രി), സണ്ണി ജോസഫ് (വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി), മോൻസ് ജോസഫ് (ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി), ഷിബു ബേബി ജോൺ (വനം, വന്യജീവി, നൈപുണ്യവികസനം, കശുവണ്ടി വകുപ്പ് മന്ത്രി), സി.പി. ജോൺ (ഗതാഗത വകുപ്പ് മന്ത്രി) എന്നിവരാണ് ബോർഡിലെ അംഗങ്ങളായ മന്ത്രിമാർ

സംസ്ഥാനത്തിന്റെ വിഭവങ്ങളുടെ ശാസ്ത്രീയമായ വിലയിരുത്തലിന്റെയും വികസന മുൻഗണനകളുടെയും അടിസ്ഥാനത്തിൽ സർക്കാരിന് വികസന പദ്ധതികൾ രൂപീകരിക്കാൻ വഴികാട്ടുക എന്നതാണ് ആസൂത്രണ ബോർഡിന്റെ പ്രധാന ചുമതല. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ സമഗ്രമായ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ 'സാമ്പത്തിക അവലോകന റിപ്പോർട്ട്' എല്ലാ വർഷവും തയാറാക്കി പുറത്തിറക്കുന്നതും ആസൂത്രണ ബോർഡാണ്.

The Kerala State Planning Board has been officialy reconstituted with Chief Minister V.D. Satheesan as the Chairperson and former Cabinet Secretary K.M. Chandrasekhar as the Vice Chairperson.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

വഖഫ് ബോര്‍ഡ്: 'സുപ്രീം കോടതി ഉത്തരവ് ആശ്വാസകരം, സര്‍ക്കാര്‍ നിലപാട് ആശങ്കാജനകം'

പ്രിയദര്‍ശിനിയില്‍ സൗജന്യ യാത്ര മാത്രമല്ല, വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതിയും; പ്രഖ്യാപനം വ്യാഴാഴ്ച

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അര്‍ജന്റീന ടീമിന് വേണ്ടി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വെച്ചതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?