Kerala to include nuns under social security scheme. FILE
Kerala

കന്യാസ്ത്രീകൾക്കും പെൻഷൻ; സുപ്രധാന പ്രഖ്യാപനവുമായി കേരളം

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ശമ്പളം, പെൻഷൻ, സർക്കാരിൻ്റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തവർക്കാണ് പരിഗണന.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ കന്യാസ്ത്രീകളെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാക്കും. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇവരെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം നൽകി.

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ശമ്പളം, പെൻഷൻ, സർക്കാരിൻ്റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്തവർക്കാണ് പരിഗണന. പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Kerala to include nuns under social security scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

നഗരത്തിലെവിടെ നിന്നും ചെക്ക്-ഇൻ ചെയ്യാം, വിമാനത്താവള ടെർമിനലിലേക്ക് നേരിട്ട് എത്താം, പുതിയ പദ്ധതിയുമായി ദുബൈ

മുണ്ടക്കൈ - ചുരല്‍മല ദുരിതബാധിതര്‍ക്ക് കൈത്താങ്ങ്; വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

വിശാഖപട്ടണത്ത് കിവീസ് 'ഷോ'; ജയിക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 216 റൺസ്

30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഗുരുവായൂര്‍ - തിരുനാവായ റെയില്‍വേ പാതയിലെ 'മരവിപ്പിക്കല്‍' നീങ്ങി

SCROLL FOR NEXT