വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍ 
Kerala

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി സമര്‍പ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് എന്‍.ടി.പി.സിയോട് ആവശ്യപ്പെടുകയും, രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ എന്‍.ടി.പി.സി സന്നദ്ധത അറിയിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി (NTPC) ചേര്‍ന്ന് നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേരളം. ഡല്‍ഹിയില്‍ നടന്ന ഉയര്‍ന്നതല ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയ്ക്ക് വന്‍ കുതിപ്പേകുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പുനരുപയോഗ ഊര്‍ജ സംഭരണത്തിനായി കായംകുളത്ത് 2000 MWh ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാന്‍ തീരുമാനമായി. കെഎസ്ഇബി, എന്‍ടിപിസി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് പുറമെ, 2027 മാര്‍ച്ചോടെ പോത്തന്‍കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ 80 MWh വീതം ശേഷിയുള്ള ബിഇഎസ്എസ് പദ്ധതികളും കമ്മീഷന്‍ ചെയ്യും.

ഉടന്‍ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി മഹാരാഷ്ട്രയിലെ എന്‍.ടി.പി.സി സിന്നര്‍ പദ്ധതിയില്‍ നിന്ന് 300 MW വരെ വൈദ്യുതി യൂണിറ്റിന് 5.18 നിരക്കില്‍ ലഭ്യമാക്കാന്‍ ധാരണയായി. ഒപ്പം കായംകുളത്ത് എന്‍.ടി.പി.സി നടപ്പാക്കുന്ന 27 MW സോളാര്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി സമര്‍പ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് എന്‍.ടി.പി.സിയോട് ആവശ്യപ്പെടുകയും, രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ എന്‍.ടി.പി.സി സന്നദ്ധത അറിയിക്കുകയും ചെയ്തു. കൂടാതെ കെ.എസ്.ഇ.ബിയുടെ സാങ്കേതിക, മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്‍.ടി.പി.സിയുടെ പ്രൊഫഷണല്‍ സഹായവും ലഭ്യമാക്കും.

Kerala to Procure 300 MW Power from Maharashtra at Rs 5.18 per Unit; Battery Storage Facility Planned in Kayamkulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം