വിജയം ആഘോഷിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍  ഫെയ്‌സ്ബുക്ക്‌
Kerala

കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

74 കോളജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. 74 കോളജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

മന്നം മെമ്മോറിയല്‍ കോളജ്, ചെങ്ങന്നൂര്‍ ഇരമില്ലിക്കര അയ്യപ്പ കോളജ്, പന്തളം എന്‍എസ്എസ് കോളജ്, കൊല്ലം എസ്എന്‍ കോളജ്, വാഴച്ചാല്‍ ഇമ്മനുവേല്‍ കോളജ്, തോന്നയ്ക്കല്‍ എജെ കോളജ്, തിരുവനന്തപുരം ഇക്ബാല്‍ കോളജ്, ശ്രീശങ്കര കോളജ്, തുടങ്ങി നിരവധി കോളജുകളില്‍ വിജയം നേടി.

നാമനിര്‍ദേശ പട്ടിക പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 41 കോളജില്‍ എതിരില്ലാതെ എസ്എഫ്ഐ യൂണിയന്‍ നേടിയിരുന്നു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 35 കോളജില്‍ 16 ഇടത്തും എസ്എഫ്ഐക്ക് എതിരില്ല. കൊല്ലത്ത് 11 കോളജില്‍ യൂണിയന്‍ ഉറപ്പിച്ചപ്പോള്‍, മൂന്നിടത്ത് മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐയാണ്. ആലപ്പുഴയില്‍ 17ല്‍ 11 കോളജുകളിലും, പത്തനംതിട്ടയില്‍ നാലില്‍ മൂന്നിടത്തും എസ്എഫ്ഐ യൂണിയന്‍ ഉറപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എംജി സര്‍വകലാശാല കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലെയും യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT