പഴയ എകെജി സെന്റര്‍  
Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം; കേരള സര്‍വകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തും; നിര്‍ണായക നീക്കവുമായി സിന്‍ഡിക്കേറ്റ്

നടപടി അനധികൃത കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലെന്ന് വിശദീകരണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം. നടപടി അനധികൃത കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലെന്ന് വിശദീകരണം.

എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന 15 സെന്റ് കേരള സര്‍വകലാശാലയുടെ ഭൂമി കയ്യേറിയതാണെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍വകലാശാല മുന്‍ ജോയിന്റ് റജിസ്ട്രാര്‍ ആര്‍എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനു പുറമെ പുറമ്പോക്കും സര്‍വകലാശാലയുടെ സ്ഥലവും ഉള്‍പ്പെടെ 55 സെന്റ് കയ്യേറിയിട്ടുണ്ടെന്നും ഇതും ഒഴിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

എകെജി പഠന ഗവേഷണ കേന്ദ്രവും സിപിഎമ്മും കൈവശം വച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി തിരുവിതാംകൂര്‍ മഹാരാജാവ് സര്‍വകലാശാലയ്ക്ക് പതിച്ചു തന്നതാണ്. സിപിഎമ്മിന് ഈ ഭൂമിയില്‍ യാതൊരു അവകാശവുമില്ല. ഭൂമി വിട്ടുകൊടുത്ത ഉത്തരവ് ഉണ്ടെങ്കില്‍ ഹാജരാക്കാനും അത് റദ്ദാക്കാനും ഉത്തരവിടണം. അനധികൃതമായി ഭൂമി കയ്യേറിയത് ഒഴിപ്പിക്കണം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Kerala University Syndicate Takes Decisive Step Amid AKG Centre Land Encroachment Controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ഒരിക്കലും മായാത്ത പുതു ചരിത്രമെഴുതി ഇന്ത്യയുടെ 'പെൺ പുലികൾ'

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഫെയ്സ്ബുക്ക് വിഡിയോയിൽ ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, കസ്റ്റഡിയിൽ

'എന്‍എസ്എസിന് ബിജെപി എതിരല്ല; സുകുമാരന്‍ നായര്‍ക്കെതിരെയെന്നത് തെറ്റ്'; വിശദീകരണവുമായി രാജീവ് ചന്ദ്രശേഖര്‍

'കോമഡിയും മിമിക്രിയും കൊണ്ടു നടന്നിട്ട് ഒരു കാര്യോമില്ല'; ചര്‍ച്ചയായി ഷാജി മാവേലിക്കരയുടെ ചിത്രം

'ചതിച്ചത് ജോർജിയ; ആഷ്ലി ​ഗാർഡ്നറുമായി വഴിവിട്ട ബന്ധം'; ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിൽ വിവാദം കത്തുന്നു