ഫയല്‍ ചിത്രം 
Kerala

ബാബുവിന് വെള്ളവും ഭക്ഷണവും നൽകി, രക്ഷാപ്രവർത്തകൻ അടുത്തെത്തി സംസാരിച്ചു 

കരസേനാസംഘത്തിലെ ഒരാൾ ബാബുവിന്റെ അടുത്തെത്തി സംസാരിക്കുകയും ഭക്ഷണം കൈമാറുകയുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: 45മണിക്കൂറായി മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിന്റെ അടുത്ത് രക്ഷാപ്രവർത്തകൻ എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും നൽകാൻ കഴിഞ്ഞു. കരസേനാസംഘത്തിലെ ഒരാൾ ബാബുവിന്റെ അടുത്തെത്തി സംസാരിക്കുകയും ഭക്ഷണം കൈമാറുകയുമായിരുന്നു. 

നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത്  ബാബു സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താൻ കഴിഞ്ഞു. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നമുക്ക് അദ്ദേഹത്തെ കിട്ടി!', ഇറാൻ വെടിവെച്ചിട്ട എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി; സുരക്ഷിതനെന്ന് ട്രംപ്

വില്‍പ്പനക്കാരായി വിദേശ നിക്ഷേപകര്‍, ഈ വര്‍ഷം ഇതുവരെ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപയുടെ ഓഹരികള്‍; കണക്ക് ഇങ്ങനെ

'വീണു പോയാലും ഞാൻ ഉയർത്തെഴുനേൽക്കും'; സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പൻ' ഫസ്റ്റ് ലുക്ക് പുറത്ത്

രാഘവ് ഛദ്ദ ബിജെപിയിലേക്ക്?; മോദിക്കും ബിജെപിക്കും എതിരായ മുന്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് എഎപി

'സതീശനോട് ഒറ്റ ചോദ്യം, വയനാടിനായി പിരിച്ച ഫണ്ട് എത്ര?; ഏത് ശവംതൂക്കിയാണ് പണം അടിച്ചുമാറ്റിയത്?'

SCROLL FOR NEXT