പി ജെ ജോസഫ്, പി സി തോമസ്/ഫയല്‍ ഫോട്ടോ 
Kerala

'തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതുപോലെ'; ജോസഫ്-തോമസ് ലയനത്തെ പരിഹസിച്ച് ജോസ് പക്ഷം

കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി ജെ ജോസഫിന്റെ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്



പാലാ: പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തില്‍ ലയിച്ചതിനെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം. സ്വന്തമായി പാര്‍ട്ടിയും ചിഹ്നവുമില്ലാതായ പി ജെ ജോസഫ് ഇപ്പോള്‍ പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നത് തോട് ചെന്ന് ഓടയില്‍ ലയിക്കുന്നതിനു സമാനമാണെന്ന് ജോസ് ടോം പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ജോസ് ടോമിന്റെ പ്രതികരണം. 

കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി ജെ ജോസഫിന്റെ ശ്രമം. ഈ ശ്രമവുമായി എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈകോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റ് പിടിച്ചു വാങ്ങിയ യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോള്‍ പി ജെ ജോസഫ്.

കേരള കോണ്‍ഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ് ഇപ്പോള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ എല്ലാ സ്വതന്ത്ര ചിഹ്നങ്ങളും ഉപയോഗിച്ചു കഴിഞ്ഞു. കെ എം മാണിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞു നടന്നിരുന്നത്. സ്വന്തമായി പാര്‍ട്ടി പോലും ഇല്ലാതായ ഈ സാഹചര്യത്തിലും ഈ നിലപാട് ജോസഫ് തുടരുന്നുണ്ടോ എന്നു വ്യക്തമാക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം