ടിബിന്‍ ദേവസി/ഫെയ്‌സ്ബുക്ക് 
Kerala

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്; അറസ്റ്റിലായ കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ്  ടിബിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യാപാരിയെ മര്‍ദിച്ച് പണം തട്ടിയ കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു വാത്തുരുത്തി ഡിവിഷന്‍ കൗണ്‍സിലറായ ടിബിന്‍.

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും രണ്ടുലക്ഷം രൂപ തട്ടിയ കേസിലാണ് ടിബിന്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായത്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഫിയാസും (42) തമ്മനം സ്വദേശി ഷമീറുമാണ് (32) ടിബിനൊപ്പം അറസ്റ്റിലായത്.

എളമക്കര ജവാന്‍ ക്രോസ് റോഡില്‍ 'കോസ്മിക് ഇന്നവേഷന്‍സ്' നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി കൃഷ്ണമണിയെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്നാണ് കേസ്. കൃഷ്ണമണിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരനും അറസ്റ്റിലായ ഫിയാസും വിദേശത്ത് ബിസിനസ് നടത്തിയിരുന്നവരാണ്.

ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും 2017-18ല്‍ ഖത്തറില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. പിന്നീട് കൃഷ്ണമണി എളമക്കരയില്‍ സ്ഥാപനം തുടങ്ങിയപ്പോള്‍ ഫിയാസ് ജോലിക്കാരനായി ചേര്‍ന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ ഇയാള്‍ സുഹൃത്തുക്കളുമായി എത്തി സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞ് കൃഷ്ണമണിയുമായി തര്‍ക്കമുണ്ടായി. ഫിയാസിന് നല്‍കാനുള്ള 40 ലക്ഷം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT