ഷാഫിയുടെ വിഡിയോ ദൃശ്യം 
Kerala

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ കണ്ണികള്‍, ഷാഫിയെ നിരീക്ഷിച്ച സംഘം; നാലുപേര്‍ അറസ്റ്റില്‍ 

താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദു റഹ്മാന്‍, ഹുസൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ കണ്ണികളാണ് ഇവര്‍ എന്നാണ് പൊലീസ് പറയുന്നത്.

തട്ടിക്കൊണ്ടുപോയ സംഘത്തിന് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കി എന്നത് മാത്രമല്ല, പ്രവാസിയായ ഷാഫിയെ ഇവര്‍ താമരശേരിയില്‍ എത്തി നിരീക്ഷിച്ചതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇത്തരത്തില്‍ ഇവര്‍ നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

അറസ്റ്റിലായവര്‍ കാസര്‍കോട് സ്വദേശികള്‍ ആയതുകൊണ്ട്, ഈ പ്രദേശത്ത് നിന്നുള്ളവര്‍ തന്നെയായിരിക്കും തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് കരുതുന്നു. ഇവര്‍ ഷാഫിയുമായി ഒളിച്ചു കഴിയുന്ന രഹസ്യസങ്കേതത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അറസ്റ്റിലായവര്‍ തട്ടിക്കൊണ്ടുപോകലില്‍ നേരിട്ട് പങ്കാളികളാണോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ലെങ്കിലും ഇവര്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് പറയുന്നത്. 
80 കോടി രൂപയുടെ സാമ്പത്തിക വിനിമയവുമായി ബന്ധപ്പെട്ടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ ്പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT