എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: ഷാറൂഖ് സെയ്ഫിക്ക് എതിരെ യുഎപിഎ ചുമത്തി 

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് എതിരെ യുഎപിഎ ചുമത്തി
ഷാറൂഖ് സെയ്ഫി
ഷാറൂഖ് സെയ്ഫി

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് എതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തിയത്. 

ചോദ്യം ചെയ്യലില്‍, ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. നേരത്തെ, യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിനുണ്ടെന്ന് എന്‍ഐഎ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. 

അതേസമയം, ട്രെയിനില്‍ തീയിട്ടതിന് പിന്നാലെ മൂന്നുപേര്‍ വീണു മരിച്ചതില്‍ തനിക്ക് പങ്കില്ലെന്നാണ് ഷാറുഖ് സെയ്ഫിയുടെ മൊഴി. ആരെയും തള്ളിയിട്ടിട്ടില്ല. തീവെയ്പിന് പിന്നാലെ ആരെങ്കിലും ട്രെയിനില്‍ നിന്നും വീഴുന്നതായോ ചാടിയതായോ കണ്ടില്ലെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com