King Cobra captured from a kitchen  Special Arrangement
Kerala

കണ്ണൂരില്‍ വീടിനുള്ളില്‍ രാജവെമ്പാല; പതുങ്ങിയിരുന്നത് കിച്ചണ്‍ റാക്കില്‍

വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍ രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടില്‍നിന്നാണ് ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു. ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍, അജില്‍കുമാര്‍, സാജിദ് ആറളം എന്നിവരാണ് പാമ്പിനെ പിടികൂടിയത്. വനത്തോട് ചേര്‍ന്ന പ്രദേശത്താണ് ജോസിന്റെ വീട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാകാം പാമ്പ് വീടിനുള്ളിലേക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍.

King Cobra captured from a kitchen at a house in Vaniyappara, Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT