കണ്ണൂരിൽ വീട്ടിലെ കിണറ്റിൽ വീണ രാജവെമ്പാലയെ പിടികൂടിയപ്പോൾ 
Kerala

കണ്ണൂരില്‍ വീട്ടിലെ കിണറ്റില്‍ 12 അടി നീളമുള്ള രാജവെമ്പാല, ഭയന്ന് വീട്ടുകാര്‍; സാഹസികമായി പിടികൂടി- വിഡിയോ

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ നടുവില്‍ പുലിക്കുരുമ്പയില്‍ വീടിന്റെ കിണറ്റില്‍ വീണ രാജവെമ്പാലയെ സാഹസികമായി പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ നടുവില്‍ പുലിക്കുരുമ്പയില്‍ വീടിന്റെ കിണറ്റില്‍ വീണ രാജവെമ്പാലയെ സാഹസികമായി പിടികൂടി. പുല്ലംവനത്തിലെ മഞ്ഞളാങ്കന്‍ വിന്‍സെന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ രാജവെമ്പാലയെ യാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. 12 അടി നീളമുള്ള പാമ്പാണ് കിണറ്റില്‍ വീണത്. പാമ്പിനെ കണ്ട് ഭീതിയിലായ വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ പി രതീശന്റെ നിര്‍ദ്ദേശ പ്രകാരം റസ്‌ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും ചേര്‍ന്ന് പാമ്പിനെ കിണറില്‍ നിന്നും കരക്കെത്തിക്കുകയായിരുന്നു. ഡിഎഫ്ഒ മാരായ നികേഷ്, ഷമീന എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും