കണ്ണൂര്‍: കണ്ണൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുണ്ടായെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ജില്ലയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കേണ്ടതായിരുന്നു. ഇതില്‍ പാര്‍ട്ടിക്ക് പിഴവു പറ്റി. എവിടെയൊക്കെയാണ് വോട്ടു കുറഞ്ഞതെന്ന് നോക്കി ഇടപെടും. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ പാര്‍ട്ടി ഇടപെടല്‍ നടത്തുമെന്നും കെ കെ രാഗേഷ്, സിപിഎം വിശാല ജില്ലാ കമ്മിറ്റിയോഗശേഷം അറിയിച്ചു.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് കെ കെ രാഗേഷ് തുടരാനും വിശാല ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി രണ്ടുപേരെ ഉള്‍പ്പെടുത്തി. എം സി രാഘവന്, എം ശ്രീധരന് എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. കെ വി സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലേക്കും പുതുതായി ഉള്‍പ്പെടുത്തിയതായും കെ കെ രാഗേഷ് പറഞ്ഞു. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായി 8 പേരെയും നിയമിച്ചു.
പി പി ദിവ്യ ഇപ്പോഴും പാർട്ടിയുടെ ഭാഗം തന്നെയാണെന്ന് രാഗേഷ് പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ് പോലെയുള്ള സ്ഥലങ്ങളിൽ വോട്ട് ലഭിക്കാത്ത സ്ഥിതിയുണ്ടായി. തളിപ്പറമ്പിലെ സ്ഥിതിയല്ല പയ്യന്നൂരിൽ. പയ്യന്നൂരിലെ വീഴ്ചയിൽ വിശദമായ പരിശോധന നടത്തും. ഇവിടങ്ങളിൽ പാർട്ടിയിൽ നിന്നും അകന്നവരെ ചേർത്ത് നിർത്തും. സിപിഎം വിശ്വാസികൾക്ക് എതിരാണെന്ന് പ്രചാരണം നടത്തുന്നുണ്ട്. സിപിഎം വിശ്വാസികൾക്ക് എതിരല്ല. വിശ്വാസത്തെയല്ല, വർഗീയതയെയാണ് പാർട്ടി എതിർക്കുന്നതെന്നും കെ കെ രാഗേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates