കൊല്ലത്ത് ശുചിമുറിയിൽ ശരീരഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവം: പ്രതി പിടിയിൽ

ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടത്
Kollam Murder
പ്രതി ശ്യാംജിത്ത്
Edited By:
Updated on: 
1 min read

കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ ശുചിമുറിയിൽ ശരീരഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊട്ടിയം സ്വദേശി ശ്യാംജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടത്. നിസാറിനെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

Kollam Murder
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി സണ്ണി ജോസഫ്

കഴിഞ്ഞ മാസം 30 നാണ് ഹാർബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യാൻ സ്ലാബ് തുറന്നപ്പോൾ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പൂർണമായും ജീർണിച്ച മൃതദേഹം മൃഗത്തിന്റേതാണെന്നായിരുന്നു ആദ്യം കരുതിയത്. വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ തലയോട്ടി കണ്ടെത്തി.

ഹാർബറിലെ ശുചിമുറികൾ വാടകയ്ക്ക് നൽകുന്നയാളാണ് കൊല്ലപ്പെട്ട നിസാർ. ഇയാൾ അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. ശുചിമുറിയുടെ കരാറെടുത്തയാളുടെ ഡ്രൈവറാണ് പ്രതി ശ്യാംജിത്ത്. സംഭവദിവസം പ്രതിയെ നിസാർ ചീത്ത വിളിച്ചിരുന്നു. ഇതിൽ ദേഷ്യം പൂണ്ട പ്രതി നിസാറിനെ മർദ്ദിക്കുകയും, കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Kollam Murder
എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തും: പുതിയ മദ്യനയം നവംബറോടെ
Kollam Murder
കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനയ്ക്ക് വിലക്ക്; മാസപ്പടി കേസില്‍ സര്‍ക്കാരിന്റേത് ആലോചിച്ചെടുത്ത പക്വതയാര്‍ന്ന തീരുമാനം: സണ്ണി ജോസഫ്
Summary

Body parts found in a restroom in Kollam; accuse arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com