ടിപി ചന്ദ്രശേഖരന്റെ ബാഡ്ജണിഞ്ഞ് കെകെ രമ സത്യപ്രതിജ്ഞ ചെയ്യുന്നു 
Kerala

ടിപിയുടെ ബാഡ്ജണിഞ്ഞ് കെകെ രമ ആദ്യമായി നിയമസഭയില്‍; സഗൗരവം സത്യപ്രതിജ്ഞ

സാരിയില്‍ ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് രമ സത്യവാചകം ചൊല്ലിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കെകെ രമ നിയമസഭയില്‍ എത്തിയത് ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച്. എല്ലാവര്‍ക്കും ജീവിക്കാനുംഅഭിപ്രായം പറയാനുമുള്ള സാമൂഹ്യചുറ്റുപാട് ഉണ്ടാവണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ടിപിയുടെ  ബാഡ്ജ് ധരിച്ചതെന്ന് കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു. 

സാരിയില്‍ ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് രമ സത്യവാചകം ചൊല്ലിയത്.യുഡിഎഫ് പിന്തുണയോടെ വടകരയില്‍ നിന്ന് മത്സരിച്ചു ജയിച്ച കെകെ രമ സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്.

സഭയില്‍ ആര്‍എംപി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സഭയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുകയെന്നും കെ.കെ രമ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെയാണ് കന്നിയങ്കത്തില്‍ കെകെ രമ പരാജയപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

SCROLL FOR NEXT