സെക്രട്ടേറിയറ്റിന് മുന്നിലെ സനല്‍ കുമാര്‍ ശശിധരന്റെ സമരം 
Kerala

'നാട്ടിലുള്ള സ്ത്രീ പീഡകര്‍ക്കും സ്റ്റോക്കര്‍മാര്‍ക്കുമൊക്കെ തികഞ്ഞ പ്രോത്സാഹനമാണ് ഈ ആഭാസത്തിലൂടെ കിട്ടുന്നത്'

ഇയാള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ അക്രമം മഞ്ജു വാര്യര്‍ എന്ന സ്ത്രീയെ മാത്രം ബാധിക്കുന്ന പ്രശ്‌നം അല്ലാതാകുന്നതും ഇത് കൊണ്ടാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിനെതിരെ മാധ്യമ പ്രവര്‍ത്തക കെകെ ഷാഹിന. ഈ സമൂഹം എത്രമാത്രം സ്ത്രീ വിരുദ്ധമാണെന്ന് അറിയാനുള്ള ടെസ്റ്റ് കേസ് ആണ് സനല്‍കുമാര്‍ ശശിധരന്‍ നടത്തുന്ന സമരമെന്നും ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ ഒരുത്തന്‍ തുനിഞ്ഞിറങ്ങിയാല്‍ അവനെ അതില്‍ നിന്ന് തടയാനോ, ആ സ്ത്രീക്ക് സംരക്ഷണം കൊടുക്കാനോ നിയമത്തിനു കഴിയില്ല എന്ന് തെളിയിക്കുന്നതാണ് ഇതെന്നും ഷാഹിന സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'മഞ്ജു വാര്യര്‍ നേരത്തേ കൊടുത്ത ക്രിമിനല്‍ കേസുകളില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതാണല്ലോ. എന്നിട്ടും അയാള്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുക തന്നെയാണല്ലോ. യഥാര്‍ത്ഥത്തില്‍ ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ്. ഇയാള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ അക്രമം മഞ്ജു വാര്യര്‍ എന്ന സ്ത്രീയെ മാത്രം ബാധിക്കുന്ന പ്രശ്‌നം അല്ലാതാകുന്നതും ഇത് കൊണ്ടാണ്.നാട്ടിലുള്ള സ്ത്രീ പീഡകര്‍ക്കും സ്റ്റോക്കര്‍മാര്‍ക്കുമൊക്കെ തികഞ്ഞ പ്രോത്സാഹനമാണ് ഇയാളുടെ ഈ ആഭാസത്തിലൂടെ കിട്ടുന്നത്. ഒരു സ്ത്രീയെ നിങ്ങള്‍ക്ക് ഉപദ്രവിക്കണം എന്നുണ്ടെങ്കില്‍ ഒരു സിസ്റ്റവും നിങ്ങളെ തടയില്ല എന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് കിട്ടുന്നത്'- ഷാഹിനയുടെ കുറിപ്പില്‍ പറയുന്നു.

'എല്ലാ നിയമവും സ്ത്രീകള്‍ക്ക് അനുകൂലമാണ് എന്ന് നിലവിളിക്കുന്ന എല്ലാവരും ഇത് കാണേണ്ടതാണ്. ഒരുത്തന്‍ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അതില്‍ നിന്ന് അയാളെ തടയുന്ന ഒരു സിസ്റ്റവും ഈ നാട്ടില്‍ നിലവിലില്ല. പണവും സ്വാധീനവും ഉള്ള ഒരു സ്ത്രീയുടെ അവസ്ഥയാണിത്. സാധാരണക്കാരുടെ കാര്യം പറയാനില്ലല്ലോ' - കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം സനല്‍കുമാര്‍ ശശിധരനെതിരെ നടി മഞ്ജു വാര്യര്‍ എറണാകുളം മുന്‍സിഫ് കോടതില്‍ മാനനഷ്ടക്കേസ്് ഫയല്‍ ചെയ്തിരുന്നു. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകള്‍ അടക്കം നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് കോടതി വിലക്കിയതായി അഭിഭാഷക അറിയിച്ചു. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, ഷാജന്‍ സ്‌കറിയ, മെറ്റ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.

കുറിപ്പിന്റെ പൂര്‍ണരൂപം

സനല്‍ കുമാര്‍ ശശിധരന്‍ ഒരു ടെസ്റ്റ് കേസാണ്. ഈ സമൂഹം എത്ര ആഴത്തില്‍ സ്ത്രീ വിരുദ്ധമാണെന്ന് അറിയാനുള്ള ടെസ്റ്റ് കേസ്. സ്ത്രീകള്‍ക്ക് നേരെയുള്ള വയലന്‍സിനെ വയലന്‍സ് ആയി മനസിലാക്കാന്‍ പോലും ശേഷി ഇല്ലാത്ത ഒരു സമൂഹമാണെന്നതിന്റെ ടെസ്റ്റ് കേസ്. ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ ഒരുത്തന്‍ തുനിഞ്ഞിറങ്ങിയാല്‍ അവനെ അതില്‍ നിന്ന് തടയാനോ, ആ സ്ത്രീക്ക് സംരക്ഷണം കൊടുക്കാനോ നിയമത്തിനു കഴിയില്ല എന്ന് തെളിയിക്കുന്ന ടെസ്റ്റ് കേസ്.

മഞ്ജു വാര്യര്‍ നേരത്തേ കൊടുത്ത ക്രിമിനല്‍ കേസുകളില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതാണല്ലോ. എന്നിട്ടും അയാള്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുക തന്നെയാണല്ലോ. യഥാര്‍ത്ഥത്തില്‍ ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ്. എന്നിട്ടും എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? അയാള്‍ എത്ര ഊക്കോടെയാണ് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത്? എന്നിട്ട് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ?

ഇയാള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ അക്രമം മഞ്ജു വാര്യര്‍ എന്ന സ്ത്രീയെ മാത്രം ബാധിക്കുന്ന പ്രശ്‌നം അല്ലാതാകുന്നതും ഇത് കൊണ്ടാണ്.നാട്ടിലുള്ള സ്ത്രീ പീഡകര്‍ക്കും സ്റ്റോക്കര്‍മാര്‍ക്കുമൊക്കെ തികഞ്ഞ പ്രോത്സാഹനമാണ് ഇയാളുടെ ഈ ആഭാസത്തിലൂടെ കിട്ടുന്നത്. ഒരു സ്ത്രീയെ നിങ്ങള്‍ക്ക് ഉപദ്രവിക്കണം എന്നുണ്ടെങ്കില്‍ ഒരു സിസ്റ്റവും നിങ്ങളെ തടയില്ല എന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് കിട്ടുന്നത്.

മുന്‍സിഫ് കോടതിയുടെ ഇന്‍ജെക്ഷന്‍ ഓര്‍ഡര്‍ ഒക്കെ എത്ര പരിഹാസത്തോടെയാണ് അയാള്‍ വലിച്ചു കീറി എറിഞ്ഞത് എന്ന് നോക്കൂ. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ? ഇല്ല. ഈ നിരാഹാരം ഒക്കെ ഉള്ളതാണെങ്കില്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ അയാളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുമായിരിക്കും. രണ്ട് ദിവസം കഴിഞ്ഞാല്‍ അയാള്‍ പുറത്തിറങ്ങി വീണ്ടും ഇത് തുടരും.

സ്ത്രീകളോടുള്ള വെറുപ്പും ഇന്‍സെക്യൂരിറ്റിയും കൊണ്ട് മനോനില തെറ്റിയ വലിയൊരു വിഭാഗം അയാളെ പിന്തുണക്കാന്‍ ഉണ്ടാകും.

എല്ലാ നിയമവും സ്ത്രീകള്‍ക്ക് അനുകൂലമാണ് എന്ന് നിലവിളിക്കുന്ന എല്ലാവരും ഇത് കാണേണ്ടതാണ്. ഒരുത്തന്‍ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അതില്‍ നിന്ന് അയാളെ തടയുന്ന ഒരു സിസ്റ്റവും ഈ നാട്ടില്‍ നിലവിലില്ല.

പണവും സ്വാധീനവും ഉള്ള ഒരു സ്ത്രീയുടെ അവസ്ഥയാണിത്. സാധാരണക്കാരുടെ കാര്യം പറയാനില്ലല്ലോ.

KK Shahina Slams Director Sanal Kumar Sasidharan's Protest Outside Thiruvananthapuram Secretariat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി സുചിക തരിയാൽ; ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

'തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല; മന്ത്രിമാര്‍ക്ക് സ്വകാര്യനിമിഷങ്ങള്‍ പാടില്ലേ?'; വിദേശയാത്ര വിവാദത്തില്‍ മന്ത്രി ഒജെ ജനീഷ്

ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ

'മുസ്‌ലിം പെണ്ണിന് പഠിക്കാനും വസ്ത്രം ധരിക്കാനും സമൂഹത്തോട് നിരന്തരം കലഹിക്കേണ്ടി വന്നു': സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് ഷാഹിറ എടക്കാട്

കാണാതായ പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 26 ലക്ഷം രൂപ, വൈറലായി റെക്‌സിന്റെ ചിത്രങ്ങള്‍