ഫയല്‍ ചിത്രം 
Kerala

'പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ട'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെഎം ഷാജി

ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാകില്ലെന്നും ഷാജി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: താന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. അവസാന ശ്വാസം വരെ പാര്‍ട്ടിയില്‍ തുടരും. എന്തു വിമര്‍ശനം ഉണ്ടായാലും ശത്രുപാളയത്തിലേക്ക് പോകില്ല. ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാകില്ലെന്നും ഷാജി പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ഷാജിയുടെ പ്രതികരണം.

മസ്‌കറ്റില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ വെച്ചായിരുന്നു ഷാജിയുടെ മറുപടി. അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. നേതാക്കളെ തിരുത്തുന്നതില്‍ എന്താണ് തെറ്റ്?. വിമര്‍ശനങ്ങള്‍ ഭയന്ന് താന്‍ ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആര്‍ക്കും മോഹം വേണ്ട. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി മുന്നോട്ടുപോകുമെന്നും കെ എം ഷാജി പറഞ്ഞു. 

കഴിഞ്ഞദിവസം ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി വിഭാഗം കെ എം ഷാജിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കെ എം ഷാ​ജി പാ​ർ​ട്ടി വേ​ദി​ക​ളി​ല​ല്ലാ​തെ പാ​ർ​ട്ടി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ലീഗ് പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നിരുന്നു.

ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളിൽ പ്രസംഗിക്കുന്നു.  ലീഗിനെയും നേതാക്കളെയും അപമാനിക്കുംവിധം പതിവായി ഷാജി പ്രസംഗിക്കുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചു. ഷാജിയെ കയറൂരിവിടരുതെന്നും നേതാക്കള്‍ യോ​ഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT