V K Minimol ഫയൽ
Kerala

കെഎസ്ആര്‍ടിസിക്ക് പിന്നാലെ വനിതകള്‍ക്ക് വീണ്ടും സൗജന്യ യാത്ര; പുതിയ പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

അതേസമയം റോ- റോയില്‍ കയറ്റുന്ന വനിതകള്‍ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് സൗജന്യം ബാധകമാകില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ റോ- റോ ഫെറി സര്‍വീസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. പുതിയതായി നിര്‍മിച്ച റോ- റോ സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം വനിതകള്‍ക്ക് സൗജന്യയാത്രയും തുടങ്ങുമെന്ന് മേയര്‍ വികെ മിനിമോള്‍ പറഞ്ഞു. കോര്‍പ്പറേഷന് വേണ്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച മൂന്നാമത്തെ റോ- റോ സേതുസാഹര്‍ 3 അടുത്തിടെ നീറ്റിലിറക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷം പുതിയ റോ- റോയുടെ സര്‍വീസ് ഉദ്ഘാടനം ചെയ്യും.

വനിത യാത്രക്കാര്‍ക്ക് മാത്രമാണ് സൗജന്യം. മൂന്ന് രൂപയാണ് റോ- റോയിലെ യാത്രാനിരക്ക്. അതേസമയം റോ- റോയില്‍ കയറ്റുന്ന വനിതകള്‍ ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് സൗജന്യം ബാധകമാകില്ല. അവര്‍ പതിവുപോലെ ടിക്കറ്റ് എടുക്കണം. റോ- റോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥിരസമിതി ചെയര്‍മാന്‍ കെഎ മനാഫ് അവതരിപ്പിച്ച പ്രമേയം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലാണെങ്കിലും കേരള ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷനാണ് റോ- റോ സര്‍വീസ് നടത്തുന്നത്. സര്‍വീസ് നഷ്ടത്തിലാകുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സിയും കോര്‍പ്പറേഷനും തമ്മില്‍ തര്‍ക്കമുണ്ട്. റോ- റോ സര്‍വീസ് നടത്തിപ്പിന് പ്രത്യേക സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപികരിക്കുന്നത് പഠിക്കാന്‍ കോര്‍പ്പറേഷന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Kochi Corporation Announces Free Travel for Women on Ro-Ro Ferry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍