ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം , ഫയല്‍ ചിത്രം 
Kerala

ബ്രഹ്മപുരത്തെ ബയോമൈനിങ്ങില്‍ നിന്ന് സോണ്ടയെ ഒഴിവാക്കി; കരിമ്പട്ടികയില്‍പ്പെടുത്തും

മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിങ്ങില്‍ നിന്നു സോണ്ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. ബയോമൈനിങ്ങില്‍ വീഴ്ച വരുത്തിയെന്നു കാണിച്ചു കോര്‍പറേഷന്‍ നല്‍കിയ നോട്ടിസിനു സോണ്ട നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചാണു നടപടി. 

സോണ്ടയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. ബയോമൈനിങ് നടത്താനായി കോര്‍പറേഷന്‍ പുതിയ ടെന്‍ഡര്‍ വിളിക്കും. ഇതിന്റെ ചെലവ് സോണ്ടയില്‍ നിന്ന് ഈടാക്കും. സോണ്ടയുമായുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സെക്രട്ടറിയെ കൗണ്‍സില്‍ ചുമതലപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'