പ്രതി നൗഷിദ്- രേഷ്മ 
Kerala

ഉറക്കമുണരുമ്പോള്‍ വായില്‍ ചോര നിറയും; ശാരീരിക ന്യൂനതകള്‍ക്ക് കാരണം രേഷ്മയുടെ കുത്തിവയ്പ്; ഇക്കാര്യം പുരുഷ സുഹൃത്തുമായി പങ്കുവച്ചു 

ബുധനാഴ്ച രാത്രിയാണ് ചങ്ങാനശേരി സ്വദേശിയായ രേഷ്മയെ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദ് കുത്തിക്കൊലപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് തന്റെ ശരീരത്തില്‍ മരുന്നു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി നൗഷിദ്. ബുധനാഴ്ച രാത്രിയാണ് ചങ്ങാനശേരി സ്വദേശിയായ രേഷ്മയെ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദ് കുത്തിക്കൊലപ്പെടുത്തിയത്. നൗഷിദ് പലതവണ യുവതിക്കൊപ്പം ഒരുമിച്ച് താമസിച്ചിരുന്നു. ഈ സമയത്തു പലപ്പോഴും യുവതി മരുന്നു കുത്തിവച്ചു തന്റെ ആരോഗ്യം ക്ഷയിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പ്രതി മൊഴി നല്‍കി. 

ഉറക്കമുണരുമ്പോള്‍ തന്റെ വായില്‍ ചോര നിറഞ്ഞിരുന്നതും ചില ശാരീരിക ന്യൂനതകള്‍ ഉണ്ടായതും ഈ കുത്തിവയ്പിന്റെ അനന്തര ഫലമാണെന്നാണു പ്രതി വിശ്വസിച്ചിരുന്നത്. നൗഷിദിനു ശാരീരികമായി ചില കുറവുകളുണ്ടെന്ന വിവരം യുവതി മറ്റൊരു പുരുഷ സുഹൃത്തുമായി പങ്കുവച്ചെന്ന സംശയവും വൈരാഗ്യം വളര്‍ത്തി.ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനംയ 

നൗഷിദ് മൊഴിയില്‍ പറഞ്ഞ രേഷ്മയുടെ പുരുഷ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണു പൊലീസ്. നൗഷിദിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊല്ലപ്പെട്ട രേഷ്മയുടെ ശരീരത്തില്‍ ഇരുപതിലധികം കുത്തുകളുണ്ടെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലയ്ക്ക് ഉപയോഗിച്ച കത്തി സമീപത്തെ വീട്ടിന്റെ ടെറസില്‍നിന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT