മധു എസ് നായർ എക്സ്പ്രസ്/ ടിപി സൂരജ്
Kerala

"ഷിപ്പിയാർഡിന് ഒരു ഡിവിഷൻ കൂടി; കൊച്ചി രാജ്യത്തെ മറൈൻ സിറ്റിയായി വികസിപ്പിക്കാൻ പറ്റുന്ന മികച്ച സ്ഥലം"

2030 ഓടെ 12,000 കോടി രൂപയുടെ ലാഭമുള്ള കമ്പനിയായി സിഎസ്എൽ മാറും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിൻ ഷിപ്പിയാർഡിൽ (സിഎസ്എൽ) മൂന്നാമ‌തൊരു ഡിവിഷൻ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്ന് കൊച്ചിന്‍ ഷിപ്പ്‌യാർഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ. കപ്പൽ നിർമ്മാണം, കപ്പൽ റിപ്പയറിങ് എന്നിങ്ങനെ രണ്ട് ഡിവിഷനുകളെ ഇതുവരെ ഉണ്ടായിരുന്നുള്ളൂവെന്നും മൂന്നാമതായി വിജ്ഞാന വിഭാഗം (സിഎസ്എൽ സ്ട്രാറ്റജിക് അഡ്വാൻസ്ഡ് സൊല്യൂഷൻസ്) കൂടി ആരംഭിക്കുമെന്ന് അ​ദ്ദേഹം പറഞ്ഞു.

ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ 10 ശതമാനം ലാഭം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2030 ഓടെ 12,000 കോടി രൂപയുടെ ലാഭമുള്ള കമ്പനിയായി സിഎസ്എൽ മാറും. സാമ്പത്തികം എന്നതിനപ്പുറം അറിവ് പകർന്നു നൽകുന്ന ഒരു കമ്പനിയായി മാറുകയെന്നതാണ് ഒരു കാര്യം. പാരിസ്ഥിതികമായും സാമൂഹികമായും ഭരണപരമായും ഒരു ചട്ടക്കൂട് ഉണ്ടാക്കിയെടുക്കുകയാണ് കൊച്ചിൻ ഷിപ്പിയാർഡ്.

രണ്ടാമതൊരു അന്താരാഷ്ട്ര കപ്പൽ റിപ്പയറിങ് ശാല തുടങ്ങാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. കപ്പൽ കയറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അതേപടി തുടരും. ആറ് വർക്ക് സ്റ്റേഷനുകൾ കൂടി പ്രവർത്തിക്കാൻ തുടങ്ങിയാൽ, രണ്ടാം ഘട്ടത്തിൽ 1,500 കോടി രൂപ മുതൽ മുടക്കിൽ 10 വർക്ക് സ്റ്റേഷനുകൾ കൂടി വികസിപ്പിക്കാനാണ് പദ്ധതി. കിൻഫ്രയോ സംസ്ഥാന സർക്കാരോ കൊച്ചി തുറമുഖത്തിന് ഭൂമി പാട്ടത്തിന് നൽകാം. റിയൽ എസ്റ്റേറ്റ് ഡെവലപ്പർക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്നതിനാൽ, കൊച്ചിൻ ഷിപ്പിയാർഡ് പദ്ധതി നടപ്പാക്കില്ലെന്ന് ഞങ്ങൾ അറിയിച്ചു.- അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും പ്രൊജക്റ്റ് പ്രവർത്തനക്ഷമമാക്കുന്നതിന് 5% ഓഹരി ഉപയോഗിച്ച് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഇന്ത്യയിൽ തന്നെ ഒരു മറൈൻ സിറ്റിയായി വികസിപ്പിക്കാൻ പറ്റുന്ന മികച്ച സ്ഥലങ്ങളിലൊന്നാണ് കൊച്ചി. കൊച്ചി ശരിക്കും ഒരു ആഗോള നഗരമാണ്. കൊച്ചി സന്ദർശിക്കുന്ന ആളുകൾക്ക് ഇവിടം ഇഷ്ടമാണ്. എന്നിരുന്നാലും, നമ്മൾ ആദ്യം ചെയ്യേണ്ടത് കുറച്ചു കൂടി വൃത്തിയുള്ള ന​ഗരമായി മാറുക എന്നതാണ്.

കൊച്ചിയുൾപ്പെടെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലൊന്നും അത്ര വൃത്തിയില്ല. നമ്മുടെ തുറസായ ഇടങ്ങൾ നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു. ഇത്തരം കാര്യങ്ങളിൽ പോസിറ്റീവായ മാറ്റം വരണമെങ്കിൽ ചർച്ചകളും സംവാദങ്ങളുമൊക്കെ ആവശ്യമാണ്."- അദ്ദേഹം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ; കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും

ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 നാളെ തിരുവനന്തപുരത്ത്

അടൂര്‍ നഗരസഭയിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജിഭീഷണി മുഴക്കിയ റീന സാമുവല്‍ ആദ്യമൂന്ന് വര്‍ഷം അധ്യക്ഷ

മകനുമായി അച്ഛൻ കായലിൽ ചാടി; പിന്നാലെ ചാടി സാഹസികമായി രക്ഷിച്ച് പൊലീസ്

ഡിഗ്രിക്കാരിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത വരവ്; ഹാട്രിക് ജയം ആശയ്ക്ക് നല്‍കിയത് ചരിത്രനേട്ടം

SCROLL FOR NEXT