Akshara 
Kerala

കൊച്ചിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

മനപ്പൂർവമുള്ള നരഹത്യയ്ക്ക് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു. കാക്കനാട് - ഇടച്ചിറ റോഡിൽ ഐഎംജി ജങ്ഷനിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയായ അക്ഷരയ്ക്കാണ് ജീവൻ നഷ്ടമായത്. ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു മരിച്ച അക്ഷര.

രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയിൽ എത്തിയ 'മലയിൽ' എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെയും അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയും വ്യാപകമായ പരാതികൾ ഉയരുന്നതിനിടയാണ് ഈ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

In a tragic accident caused by reckless driving, a young woman named Akshara, an Infopark employee from Thrissur, was run over by a speeding private bus near IMG Junction on the Kakkanad-Edachira road in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ നാടകം; യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

സ്കോഡ കൈലാക്കിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ 1.75 ലക്ഷം രൂപ; യുവാവിന്റെ വാഹനപ്രേമം ശ്രദ്ധേയമാകുന്നു

അമ്മയുടെ പിറന്നാളിന് അപൂർവ ചിത്രവുമായി പൃഥ്വിരാജ്; ആശംസകൾ നേർന്ന് ഇന്ദ്രജിത്തും പൂർണിമയും

നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് ഭീഷണി, കോടികള്‍ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; ഐടി പ്രൊഫഷണല്‍ കസ്റ്റഡിയില്‍

നീറ്റ്-പിജി: പെര്‍സന്റൈല്‍ സമ്പ്രദായത്തിന് പകരം റാങ്ക് അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് കൊണ്ടുവരാന്‍ നീക്കം