പ്രതീകാത്മക ചിത്രം 
Kerala

കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി

കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കി; യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തിയത്. പിന്നാലെയാണ് വിമാനം റ​ദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. 

വിമാനം വൈകിയതിനെ തുടർന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. മണിക്കൂറുകൾ പിന്നിട്ടതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സമീപത്തെ ഹോട്ടലിലേയ്ക്ക് മാറ്റി. 

കുട്ടികളും രോഗികളും പ്രായമായവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. വിമാനം വൈകിയത് സംബന്ധിച്ച് എയർ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നൽകിയിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി; കഥകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി

ആറ്റുകാല്‍ പൊങ്കാല: പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്‍വേ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 144 അപ്രന്റീസ് ഒഴിവുകൾ, പ്ലസ്ടു മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം

സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ

SCROLL FOR NEXT