അറസ്റ്റിലായ പ്രതികൾ screengrab
Kerala

ആണ്‍ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, യുവതിയെ പീഡിപ്പിച്ചു; മൂന്നാം പ്രതിയും പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ ആണ്‍ സുഹൃത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാമനും പിടിയില്‍. അരൂര്‍ സ്വദേശി സഞ്ജയ് ആണ് ഇന്ന് പിടിയിലായത്. സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു ഹോട്ടലില്‍ നിന്നാണ് സഞ്ജയ് പൊലീസിന്റെ പിടിയിലായത്. ഇയാളാണ് കേസിലെ മുഖ്യപ്രതി.

നേരത്തെ കേസിലെ മറ്റു രണ്ടു പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (29) എന്നിവര്‍ പിടിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9ന് സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തു കാടുപിടിച്ചു കിടക്കുന്ന ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു കുറ്റകൃത്യം. രാത്രിയില്‍ മഴ നനയാതിരിക്കാന്‍ യുവതിയും സുഹൃത്തും ഈ കെട്ടിടത്തിലേക്കു കയറിയെങ്കിലും മഴ കൂടിയതോടെ മുകള്‍ നിലയിലേക്ക് കയറി. ഈ സമയത്ത് അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന പ്രതികള്‍ അതിക്രമം കാണിക്കുകയായിരുന്നു. സുഹൃത്തിനെ മര്‍ദ്ദിച്ചു കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡന ശ്രമം.

ഇതിനിടെ, പ്രതികളില്‍ ഒരാളുടെ കയ്യില്‍ കടിച്ച ശേഷം യുവതിയും സുഹൃത്തും ഫയര്‍ എക്‌സിറ്റിലൂടെ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തേക്ക് എത്തുന്നതിനിടയില്‍ പ്രതികള്‍ കടന്നുകളഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞതോടെ ഇവരെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞത്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവതി.

Kochi rape attempt third accused, Sanjay, has been apprehended by the police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

അർജുൻ ആയങ്കി കണ്ണൂരിൽ ബുധനാഴ്ച എത്തി; സഹായിച്ചവർക്കായി തിരച്ചിൽ; കാപ്പ ചുമത്തും

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു