വിജയ് ദാഹിയ ഡല്‍ഹി പരിശീലകന്‍; കോഹ്‌ലിയുടെ കുട്ടിക്കാല കോച്ച് മെന്റര്‍

2007-08 സീസണില്‍ ഡല്‍ഹിക്ക് രഞ്ജി ട്രോഫി സമ്മാനിച്ച പരിശീലകന്റെ തിരിച്ചു വരവ്
Vijay Dahiya
Vijay Dahiyax
Updated on: 
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിജയ് ദാഹിയയെ നിയമിച്ചു. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ കുട്ടിക്കാലത്തെ പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയെ സംസ്ഥാന ടീമുകളുടെ മെന്ററായും നിയമിച്ചിട്ടുണ്ട്. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രക്റ്റ് ക്രിക്കറ്റ് അസോസിയേഷനാണ് 2026-27 ആഭ്യന്തര സീസണിലേക്കായി പുതിയ പരിശീലകരെ നിയമിച്ചത്.

ഇന്ത്യക്കായി 2 ടെസ്റ്റുകളും 19 ഏകദിനങ്ങളും കളിച്ച താരമാണ് വിജയ് ദാഹിയ. നേരത്തെയും ഡല്‍ഹിയുടെ മുഖ്യ പരിശീലകനായി വിജയ് ദാഹിയ വന്നിട്ടുണ്ട്. 16 വര്‍ഷം കാത്തിരുന്ന രഞ്ജി ട്രോഫി കിരീടം 2007-08 സീസണില്‍ ഡല്‍ഹി നേടുമ്പോള്‍ അന്ന് ടീമിനെ പരിശീലിപ്പിച്ചത് വിജയ് ദാഹിയയാണ്.

Vijay Dahiya
അഫ്ഗാനെ എറിഞ്ഞു വീഴ്ത്തി നേപ്പാള്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വന്‍ അട്ടിമറി!

ഐപിഎല്ലില്‍ വിവിധ ടീമുകളുടെ കോച്ചിങ് സംഘത്തിലും നേരത്തെ വിജയ് ദാഹിയ അംഗമായിരുന്നു. 2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്‍ കിരീടം നേടുമ്പോള്‍ വിജയ് ദാഹിയ കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്നു.

ഡൽഹി ക്യാപിറ്റൽസ് കോച്ചിങ് സ്റ്റാഫിലും വിജയ് ദാഹിയ അം​ഗമായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സഹ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശ് ടീമിന്റേയും പരിശീലകനായിരുന്നു വിജയ് ദാഹിയ.

Vijay Dahiya
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?
Vijay Dahiya
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡില്‍ സുരുചി സിങ്- കമല്‍ജീത് സഖ്യത്തിന് നേട്ടം
Summary

Former India wicketkeeper-batter Vijay Dahiya has been appointed the head coach of the Delhi and District Cricket Association (DDCA) senior men’s team for the 2026-27 domestic season, with Virat Kohli’s childhood coach Rajkumar Sharma named the state mentor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com