പ്രതീകാത്മകചിത്രം
Kerala

നാട്ടിലേക്ക് വരാൻ വേറെ വഴിനോക്കിക്കോളൂ!; കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി

മംഗളൂരുവിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്നു വെള്ളി, ഞായർ ദിവസങ്ങളിലുമാണ് ട്രെയിൻ സർവീസ് നടത്തിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി റെയിൽവേ. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. ക്രിസ്മസ്, പുതുവത്സര സമയത്തുള്ള റെയിൽവേയുടെ നടപടി യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്.

മംഗളൂരുവിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്നു വെള്ളി, ഞായർ ദിവസങ്ങളിലുമാണ് ട്രെയിൻ സർവീസ് നടത്തിയിരുന്നത്. വൈകിട്ട് 5.30ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാൽ മംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ട്രെയിനില്ലെന്ന പ്രശ്നത്തിന് പരിഹാരമായിരുന്നു രാത്രി 7.30ന് പുറപ്പെട്ടിരുന്ന സ്പെഷൽ ട്രെയിൻ. ജനപ്രിയമായതോടെ പ്രതിദിന സർവീസാക്കണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി