കെ സുരേന്ദ്രൻ  ഫയൽ
Kerala

കൊടകര കുഴൽ‌പ്പണക്കേസ്; വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രൻ

കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ​ഗൂഢാലോചനയുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ പുതിയെ വെളിപ്പെടുത്തലുകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് ഇപ്പോൾ ചർച്ചയാക്കുന്നതിന് പിന്നിൽ ​ഗൂഢാലോചനയുണ്ട്. തിരൂർ സതീഷ് ഇപ്പോൾ ആർക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ആർക്കും ആരെ വേണമെങ്കിലും വിലക്കെടുക്കാം. ഓഫീസ് സെക്രട്ടറിയെ രണ്ട് വർഷം മുമ്പ് പുറത്താക്കിയതാണെണ്. തിരൂർ സതീശന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസി ആണ് ഇപ്പോളത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി എൽഡിഎഫും യുഡിഎഫും വന്നതാണ്. പൊലീസ് അന്വേഷിച്ചു ചാർജ് ഷീറ്റ് കൊടുത്ത കേസാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരൂർ സതീശന്റെ ആരോപണത്തിനെതിരെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റും രം​ഗത്തെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് പുറത്താക്കുന്നത്. അതിന്റെ വൈരാഗ്യത്തിലാണ് ആരോപണവുമായി രംഗത്തെത്തിയത്. കൂടാതെ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ വേണ്ടി സിപിഎം നേതൃത്വമാണ് അദ്ദേഹത്തെ വിലയ്‌ക്കെടുത്ത് ഇങ്ങനെ പറയിപ്പിച്ചത്. പണം കിട്ടിക്കഴിഞ്ഞാല്‍ സതീശന്‍ എന്തും പറയും. അത് ഞങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീറിന് സീറ്റില്ല, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെഎം ഷാജി; മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടു വനിതകള്‍

'ഇത്തവണ കൂട്ടിന് അനിയത്തിയുമുണ്ടല്ലോ!' മരത്തിന് മുകളിൽ കയറി പ്രണവ്; ചിത്രം പകർത്തി വിസ്മയയും

നിവിൻ പോളിയുടെ 'പ്രതിഛായ' ഈ മാസം എത്തും; റിലീസ് തീയതി പുറത്ത്

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ ഇന്നു മുതല്‍ പണമിടപാടും, ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

നിഷിൽ അസിസ്റ്റന്റ് പ്രൊഫസർ,ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്, മാർച്ച് 23 വരെ അപേക്ഷിക്കാം

SCROLL FOR NEXT