വിനോദിനി ബാലകൃഷ്ണന്‍ / ടെലിവിഷന്‍ ചിത്രം 
Kerala

കോടിയേരിയുടെ ഭാര്യ കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

കോടിയേരിയുടെ ഭാര്യ കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. ഇന്നു രാവിലെ പതിനൊന്നിന് കൊച്ചി ഓഫിസില്‍ ഹാജരാവാനാണ്, സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘം വിനോദിനിക്കു നോട്ടീസ് നല്‍കിയിരുന്നത്. 

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍സാബിക്കു നല്‍കിയ ഐഫോണില്‍ വിനോദിനിയുടെ പേരിലുള്ള സിം ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ ആരായാനാണ് വിനോദിനിക്കു നോട്ടീസ് നല്‍കിയത്. മകന്‍ ബിനീഷുമായി ബന്ധമുള്ള ആളുകളിലേക്കാണ് ഈ ഫോണില്‍നിന്നു കോളുകള്‍ പോയതെന്നും ബിനീഷ് അറസ്റ്റിലായ ശേഷം ഫോണ്‍ ഉപയോഗിക്കുന്നതു നിന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ടുകള്‍  വന്നിട്ടുണ്ട്.

അതേസമം സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനിയും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 

വിനോദിനി ഇന്നു ഹാജരാവാത്ത പശ്ചാത്തലത്തില്‍ മറ്റൊരു ദിവസത്തേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം