ഐശ്വര്യ- പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യം 
Kerala

ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ ശകാരിച്ചു; വീട് വിട്ട പെണ്‍കുട്ടിക്കായി തിരച്ചില്‍; സിസിടിവി ദൃശ്യങ്ങളില്‍ പ്രതീക്ഷ

കാണാതായ പതിനെട്ടാം തീയതി രാവിലെ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Author : Sujith

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. കാണാതായ പതിനെട്ടാം തീയതി രാവിലെ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായാണ് പൊലീസിന്റെ നിഗമനം. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ ഭാഗമായി തലേന്ന് രാത്രി അമ്മ മകളുമായി വഴിക്കിട്ടിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി വീട് വിട്ടതെന്നാണ് സൂചന.

പെണ്‍കുട്ടി സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ചാണ് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറയുന്നു. കുഴിത്തുറ മരിയ്ക്കാശ്ശേരി വീട്ടില്‍ ഐശ്വര്യ അനിലിനെയാണ് കാണാതായത്. നവംബര്‍ 18, തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണി മുതല്‍ ഐശ്വര്യയെ കാണാതായി എന്നാണ് പൊലീസില്‍ വീട്ടുകാര്‍ നല്‍കിയിരിക്കുന്ന പരാതി. കാണാതായ സമയം മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കുട്ടി പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

വീട്ടിലിരുന്ന് ഓണ്‍ലൈനായി എന്‍ട്രന്‍സ് പരിശീലനം നടത്തിവരികായിയരുന്നു ഐശ്വര്യ. കൂടുതല്‍ സമയവും വീട്ടില്‍ ചെലവിട്ടിരുന്ന ഐശ്വര്യയ്ക്ക് അധികം സുഹൃത്തുക്കള്‍ ഇല്ലായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. അതേസമയം, പെണ്‍കുട്ടി ട്രെയിന്‍ കയറി പോയതായും വിവരങ്ങളുണ്ട്. എന്നാല്‍ ഏതുഭാഗത്തേക്ക് പോയി എന്നതിനെക്കുറിച്ച് കേസന്വേഷിക്കുന്ന കരുനാഗപ്പള്ളി പൊലീസ് വ്യക്തത നല്‍കിയിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

ഐശ്വര്യയുടെ ലാപ്‌ടോപും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് അന്വേഷിച്ചു വരികയാണ്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!