Kollam Aluva Atul muder accused 
Kerala

രണ്ട് മിനിറ്റ്, മുഖം പോലും മറയ്ക്കാതെ അക്രമികള്‍; രക്തം വാര്‍ന്ന് റോഡരികില്‍ അലുവ അതുല്‍; കരുനാഗപ്പള്ളിയെ നടുക്കിയ അരുംകൊല

തങ്ങളെ തിരിച്ചറിയാന്‍ സാധ്യതയുള്ള ഒന്നും മറയ്ക്കാതെ പൂര്‍ണധൈര്യത്തോടെ ആയിരുന്നു കൊലപാതകികള്‍ കൃത്യം നിര്‍വഹിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കേരളത്തെ നടുക്കി പട്ടാപകല്‍ അരങ്ങേറിയ അരും കൊലയുടെ നടുക്കം മാറാതെ കരുനാഗപ്പള്ളി. നാടിനെ ഭീതിയിലാക്കിയാണ് ഒരു സംഘം അക്രമികള്‍ തിരക്കേറിയ നഗരഭാഗമായ പുതിയകാവ് ജങ്ഷനു സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തങ്ങളെ തിരിച്ചറിയാന്‍ സാധ്യതയുള്ള ഒന്നും മറയ്ക്കാതെ പൂര്‍ണധൈര്യത്തോടെ ആയിരുന്നു കൊലപാതകികള്‍ കൃത്യം നിര്‍വഹിച്ചത്.

മിനിറ്റുകള്‍ മാത്രം നീണ്ട ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആക്രമികളുടെ മനോഭാവം വ്യക്തമാക്കുന്നതാണ്. ഇന്നോവ കാറില്‍ അതുലിനെ പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാര്‍ ഇടിച്ച് റോഡരികിലേക്ക് വീഴ്ത്തുകയായിരുന്നു. പിന്നാലെ ആയുധങ്ങളുമായി പുറത്തിറങ്ങി അതുലിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിരവധി വാഹനങ്ങളാണ് ഈ സമയത്ത് റോഡിലൂടെ കടന്നുപോകുന്നത്. റോഡരികിലുണ്ടായിരുന്ന പെട്രോള്‍ പമ്പിലെ കാമറയിലാണ് ദൃശ്യങ്ങളെല്ലാം കൃത്യമായി പതിഞ്ഞത്.

വാഹനാപകടമാണെന്നായിരുന്നു പ്രദേശത്തുണ്ടായിരുന്നവര്‍ ആദ്യം കരുതിയത്. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ കണ്ടത് യുവാവിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന സംഘത്തെ ആയിരുന്നു. ആക്രമികള്‍ പോയതിനു ശേഷമാണ് ആളുകള്‍ പിന്നീട് ഓടിക്കൂടിയത്. എന്നാല്‍ അതുല്‍ പരുക്കേറ്റു രക്തം വാര്‍ന്ന് ഏറെ നേരം അവിടെത്തന്നെ കിടന്നു. പൊലീസ് എത്തിയാണ് അതുലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പസമയത്തിനുള്ളില്‍ മരണം സ്ഥിരീകരിച്ചു.

അതിനിടെ, കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം എല്ലാ പ്രതികളെയും വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ എട്ട് പ്രതികളാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി മുണ്ടക്കയം, കൊല്ലം പ്രദേശങ്ങളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട നാല് പേരുള്‍പ്പെടെയുള്ളവരെയാണ് ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയത്. തഴവ കടത്തൂര്‍ സ്വദേശി നൗഫല്‍ (28), ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റര്‍ (28) എന്നിവരും മറ്റ് ആറ് പേരുമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ ഭാഗമായവരുമാണ് അറസ്റ്റിലായത്.

Kollam Aluva Atul murder case update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അലുവ അതുല്‍ കൊലക്കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

ബെവ്‌കോയില്‍ ഇന്ന് മുതൽ 'നോട്ട് സ്വീകരിക്കില്ല'; പ്രീമിയം കൗണ്ടറുകളില്‍ ഇനി യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രം

പാചക വാതക പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ മിന്നൽ പരിശോധന; കടുപ്പിച്ച് കേന്ദ്രം

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; കള്ളക്കടൽ പ്രതിഭാസം

Today's Rashi Phalam March 15, 2026: പുതിയ ജോലിയിൽ പ്രവേശിക്കും,ബിസിനസ് പുരോഗമിക്കും

SCROLL FOR NEXT