Kerala

പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം; കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥി മരിച്ചു 

പന്മന പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി വിശ്വനാഥനാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തെരഞ്ഞെടപ്പ് പ്രചാരണത്തിനിറങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ബിജെപി സ്ഥാനാർത്ഥി മരിച്ചു. പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി വിശ്വനാഥനാണ് (62) മരിച്ചത്. പ്രചാരണത്തിന് വീട്ടിൽ നിന്നിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

ഇന്നലെ രാവിലെ എട്ട് മണിയാടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് വിശ്വനാഥന് അസ്വസ്ഥത അനുഭവപ്പെട്ടത്.  ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം, 

കോവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

കിഫ്ബിയെ ദുര്‍ബലപ്പെടുത്തുന്നത് കേരളത്തെ കാല്‍നൂറ്റാണ്ട് പിന്നിലാക്കും: തോമസ് ഐസക്

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ 'മദര്‍ ഓഫ് ഓള്‍ ബോംബ്'? നിര്‍ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; എന്‍എസ് യുഐ പ്രതിഷേധത്തില്‍ നേതാക്കള്‍ കസ്റ്റഡിയില്‍, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍