പ്രതികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍  
Kerala

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്: മൂന്ന് പേര്‍ കുറ്റക്കാര്‍, ഒരാളെ വെറുതെവിട്ടു

കേസില്‍ പൊലീസ് പ്രതിചേര്‍ത്ത ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ പൊലീസ് പ്രതിചേര്‍ത്ത ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു.

കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും.

2016 ജൂണ്‍ 15ന് രാവിലെ കൊല്ലം കലക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്‌ളീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

ഗള്‍ഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സര്‍വീസുകള്‍, തിരുവനന്തപുരത്ത് നിന്നുള്ള 21 സര്‍വീസുകള്‍ റദ്ദാക്കി

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, 100 കോടി ചെലവ്; പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും- വിഡിയോ

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ ഏഴു ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ്

അടുക്കള ചെലവ് കൂടും, ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ കൂട്ടി, പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT