എൻ കെ പ്രേമചന്ദ്രൻ സ്ഥാനാർത്ഥി ഫെയ്സ്ബുക്ക് ചിത്രം
Kerala

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. നിലവില്‍ കൊല്ലത്തു നിന്നുള്ള ലോക്‌സഭാംഗമാണ് എന്‍ കെ പ്രേമചന്ദ്രന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്നും വിജയിച്ചത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രേമചന്ദ്രനും ആര്‍എസ്പിയും പിന്നീട് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞാണ് യുഡിഎഫിലെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‌പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കഴിഞ്ഞദിവസമാണ് സമ്മാനിച്ചത്. പ്രേമചന്ദ്രന് മുമ്പ് രണ്ടു തവണ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊല്ലത്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. എൺ മുകേഷ്, സി എസ് സുജാത എന്നിവരെയാണ് സിപിഎം പരി​ഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

അടിയോടടി, നെറ്റ്സിൽ ജഡേജയെ ബൗണ്ടറി പായിച്ച് വൈഭവ് സൂര്യവംശി (വിഡിയോ)

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പെന്‍ഷന്‍ മുടക്കരുത്, മസ്റ്ററിങ്ങിന് സഹകരിച്ചില്ലെങ്കിലും മാനുഷിക പരിഗണന നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

സിഡ്ബിയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ശമ്പളം നാലര ലക്ഷം രൂപ വരെ; ഇ മെയിൽ വഴി ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

SCROLL FOR NEXT