പുകയില ഉത്പന്നങ്ങള്‍ കടത്തിയ വാഹനം   വിഡിയോയില്‍ നിന്ന്‌
Kerala

109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, കൊല്ലത്ത് വന്‍ ലഹരിവേട്ട; വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കള്‍ പിടിച്ചു. ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന 109 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലം വെസ്റ്റ് പൊലീസ് നഗരത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

ലഹരി വസ്തുക്കള്‍ വാഹനത്തില്‍ കടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരെ വെട്ടിച്ച് പിക്കപ്പ് അമിതവേഗത്തില്‍ കടന്നുപോവുകയും ചെയ്തു. വാഹനത്തെ പിന്തുടര്‍ന്നാണ് പൊലീസ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാഗത്ത് ഒരു ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തില്‍ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതായും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT