പ്രതീകാത്മക ചിത്രം 
Kerala

നാലര കിലോമീറ്റര്‍ അകലെ വരെ ഉഗ്രശബ്ദം, ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു, ആശങ്കയില്‍ നാട്ടുകാര്‍

തെന്മലയില്‍ ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തെന്മലയില്‍ ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു. സ്‌ഫോടനമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

ഇന്നലെ രാവിലെ 8.30നു തെന്മല ബവ്‌റിജസ് കോര്‍പറേഷന്‍ മദ്യശാലയ്ക്കു സമീപത്തെ ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്കാണു പൊട്ടിത്തെറിച്ചത്. ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണിത്.  പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. 

ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശുചിമുറി മാലിന്യ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നും ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT