ആര്‍ ഇളങ്കോവന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം 
Kerala

കൂത്തുപറമ്പിലേത് രാഷ്ട്രീയ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കുമെന്ന് പൊലീസ് 

പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വധിച്ചത് രാഷ്ട്രീയക്കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. പത്തു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായി സംശയിക്കുന്നതായും ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോവന്‍ പറഞ്ഞു. 

ഇതുവരെയുള്ള വിവരം കൊലപാതകത്തിനു പിന്നില്‍ രാഷ്ടീയമാണെന്നാണ്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിച്ചാലേ പറയാനാവൂ. പത്തു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കസ്റ്റഡിയില്‍ ഉള്ളതാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അ‌ന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. 

വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹസിനും വെട്ടേറ്റിരുന്നു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

ചൊവ്വാഴ്ച രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഇരുവരേയും വെട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തോരണം കെട്ടുന്നതിനെ ചൊല്ലി തിങ്കളാഴ്ച തര്‍ക്കമുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT