മിനി 
Kerala

കൊട്ടാരക്കരയില്‍ മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി

കൊട്ടാരക്കര ചെങ്ങമനാട് മകന്‍ അമ്മയെ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടാരക്കര ചെങ്ങമനാട് മകന്‍ അമ്മയെ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു. പത്തനാംപുരം തലവൂര്‍ സ്വദേശി മിനിയാണ് (50) കൊല്ലപ്പെട്ടത്. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മെയ് മാസം മുതല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു മിനി. രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ മകനെ വിളിച്ചുവരുത്തുകയായിരുന്നു.

അമ്മയെ വിളിച്ചുകൊണ്ടുപോകുന്നതിന് മുന്‍പ് കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ജോമോന്‍ പ്രശ്‌നം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് അമ്മയെ ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ ചെങ്ങമനാട് വച്ച് വാഹനം നിര്‍ത്തി. ഉടന്‍ തന്നെ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നെഞ്ചിലും കഴുത്തിലുമായാണ് കുത്തി പരിക്കേല്‍പ്പിച്ചത്. അതിന് ശേഷം പ്രദേശത്ത് പത്തുമിനിറ്റ് നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ലോറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ജോമോനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ജോമോന്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

SCROLL FOR NEXT